1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr
Sep / 2018
23
Sunday

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ കേരളത്തിലെ പ്രളയത്തെ അതിജീവിക്കും എന്ന വിഷയത്തിൽ നാളെ പ്രസംഗവേദി സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ
September 21, 2018 | 02:22 pm

ഷാർജ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജയുടെ ആഭിമുഖ്യത്തിൽ 'മഹാപ്രളയത്തോട് കേരളം പറയുന്നു; ഞങ്ങൾ അതിജീവിക്കും ഉയർത്തെഴുന്നേൽക്കും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രചോദനാത്മക പ്രസംഗവേദി സംഘടിപ്പിക്കുന്നു. സപ്തംബർ 22 ശനിയാഴ്ച 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക്: 0551761325  ...

ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

September 20 / 2018

ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനതത് ചേർന്ന മങ്കട മണ്ഡലം സമാപന കൗൺസിൽ ശേഷം നടന്ന പുതിയ കൗൺസിലിൽ വെച്ച് ദുബൈ മങ്കട മണ്ഡലം കെ.എം.സി.സിയുടെ 2018-2020 കാലത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരെഞ്ഞെടുത്തു. മണ്ഡലം ആക്‌ററിങ് പ്രസിഡന്റ് നാസർ പടിഞ്ഞാറ്റുമുറിയുടെ അദ്യക്ഷതയിൽ ചേർന്ന കൗൺസിൽ ദുബൈ കെ.എം.സിസി ആക്റ്റിങ് ജന:സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.ശുക്കൂർ, ജില്ലാ ആക്റ്റിങ് പ്രസിഡന്റ് കുഞ്ഞുമോൻ എരമംഗലം, ജന:സെക്രട്ടറി പി.വിനാസർ,ട്രഷറർ മുസ്ഥഫ വേങ്ങര,വൈസ് പ്രസിഡന്റ് ഇ.ആർ അലി...

അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ; എംഎം നാസറിന് ആദരവ് നൽകി

September 17 / 2018

അബുദാബി : സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും വിദേശത്ത് നിന്ന് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും അബുദാബി ഇന്ത്യൻ എംബസി യുടെ അംഗീകാര പത്രം നേടിയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ എംഎം നാസറിന് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ആദരവ് നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് എംഎം നാസറിന് കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ ആദരവ് നൽകിയത്. ചടങ്ങിൽ പികെ അഹ്മദ് ബല്ലക്കടപ്പുറം , ചേക്കു അബ്ദുൽ റഹിമാ...

ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഷട്ടിൽ ടൂർണമെന്റ്; മാറ്റുരയ്ക്കാനെത്തുന്നത് 24 ടീമുകൾ

September 10 / 2018

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ഷട്ടിൽ ടൂർണമെന്റ്ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. യു എ ഇ യുടെവിവിധ ഭാഗങ്ങളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ഏക ദിന ടൂർണമെന്റിൽപങ്കെടുക്കുന്നുണ്ട്. ക്ലബ് ട്രഷറർ സി എക്‌സ് ആന്റണി , സ്പോർട്സ് കൺവീനർപി എം സൈനുദ്ധീൻ, ജോയിന്റ്ക ൺവീനർ അഹമ്മദ് അജ്മൽ, എ എം ജോൺസൺ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എൻഎംഅബ്ദുൽ സമദ് വിതരണം ചെയ്യും.    ...

ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂറും പ്രാർത്ഥനാ സദസ്സും നടത്തി

September 04 / 2018

ഷാർജ : ബല്ലാ കടപ്പുറം മുസ്ലിം ജമാഅത്ത് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്‌ലിസുന്നൂറും, പ്രാർത്ഥനാ സദസ്സും ഷാർജ റോളയിലെ തലശ്ശേരി റസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രമുഖ പണ്ഡിതനും യുവ പ്രഭാഷകനുമായ ബഹുമാനപ്പെട്ട ഉസ്താദ് ഖലീലു റഹ്മാൻ അൽ ഖാശിഫി ആത്മീയ സദസ്സിന് നേതൃത്വം നൽകി. ആത്മ സംസ്‌കരണത്തിൽ ദിക്‌റുകളുടെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണെന്നും, അതുകൊണ്ട് തന്നെ പണ്ഡിത മഹത്തുക്കളും അല്ലാഹുവിന്റെ ഔലിയാക്കളും ദിക്‌റുകൾ മുറുകെ പിടിച്ചു ആത്മീയ ജീവിതം കെട്ടിപ്പടുത്തിയത് എന്നും കാഷിഫി ഓവറുകൾ നസ്വീഹത് നൽകി. ദി...

എം.ജി.സി.എഫ് ഷാർജ ഈദ് - ഓണം 2018' മാറ്റിവെച്ചു

August 18 / 2018

ഷാർജ: കേരളത്തിലെ പ്രളയക്കെടുതിമൂലം പ്രവാസ മനസ്സുകൾ വിറങ്ങലിച്ച് നിൽക്കുന്ന ഈ വേളയിൽ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ് ) ഷാർജ ഓഗസ്റ്റ് 21 ന് ബലിപ്പെരുന്നാൾ ദിനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്താനിരുന്ന 'ഈദ് - ഓണം 2018' എന്ന പരിപാടി മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.പരിപാടിയുടെ പുതുക്കിയ തിയ്യതി പീന്നീട് അറിയിക്കും.  ...

പൊതുമാപ്പ്: ദുബൈ കെ.എം.സി.സി.ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

August 18 / 2018

ദുബൈ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്കായി യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബൈ ഇമിഗ്രേഷനുമായി സഹകരിച്ച് ദുബൈ കെ.എം.സി.സി. നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദുബൈ കെ.എം.സി.സി.യുടെ പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ നേതൃത്വത്തിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ലേബർ കേമ്പുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുമാപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ ഔദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിത...

Latest News