Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ 'സപ്ത സ്വര രാഗലയ' യുഎഇ. ചാപ്റ്ററിന്റെ സ്‌നേഹ സംഗമം ശ്രദ്ധേയമായി

കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ 'സപ്ത സ്വര രാഗലയ' യുഎഇ. ചാപ്റ്ററിന്റെ സ്‌നേഹ സംഗമം ശ്രദ്ധേയമായി

അബുദാബി : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മയായ 'സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റർ, സ്‌നേഹ സംഗമം 2018 എന്ന പേരിൽ സംഘടിപ്പിച്ച മെമ്പേഴ്സ് മീറ്റും കുടുംബ സംഗമ വും പരിപാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

കല, സംഗീതം, കൃഷി, പാചകം എന്നെ മേഖലകൾക്കായി വ്യത്യസ്ത മായ ഫെയ്സ് ബുക്ക് പേജു കളിലൂടെ ഒത്തു ചേർന്ന മൂന്നര ലക്ഷത്തോളം അംഗങ്ങളിൽ നിന്നും യു. എ. ഇ. ചാപ്റ്റർ സ്‌നേഹ സംഗമ ത്തിൽ എഴുപതോളം പേർ സംബന്ധിച്ചു.

സപ്ത സ്വര രാഗ ലയ' അംഗങ്ങളും സംഗീത രംഗത്ത് മികവുറ്റ നേട്ടങ്ങൾ കരസ്ഥമാക്കിയവരുമായ സംഗീതജ്ഞൻ സുശീലൻ മാസ്റ്റർ, മാപ്പിളപ്പാട്ടു ഗാന ശാഖയിലെ പ്രവാസ ലോകത്തു നിന്നുള്ള ശ്രദ്ധേയ സാന്നിധ്യം ഗാന രചയിതാവും സംഗീത സംവിധായകനുമായ സുബൈർ തളിപ്പറമ്പ, ടി വി. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു വരുന്ന കുരുന്നു ഗായികമാരായ കല്യാണി വർമ്മൻ, അനീനാ അനൂപ് എന്നിവരെ ആദരിച്ചു.

ചടങ്ങിൽ, ഗ്രൂപ്പ് അഡ്‌മിന്മാരായ അബ്ദുൽ സമദ്, പ്രശാന്ത് നായർ, ബിജു കാട്ടാമ്പള്ളിൽ എന്നിവർ സംസാരിച്ചു. സംഗീത സംവിധായകൻ ബൈജു രവീന്ദ്രൻ, പി. എം. അബ്ദുൽ റഹിമാൻ എന്നിവർ ആശംസകൾ നേർന്നു.

'സപ്ത സ്വര രാഗ ലയ' ഒരുക്കുന്ന സംഗീത ആൽബം, മ്യൂസിക് ബാൻഡ് എന്നിവക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അഡ്‌മിൻസ് അറിയിച്ചു. അമ്പതോളം അംഗ ങ്ങൾ അവതരിപ്പിച്ച സംഗീത നിശ യും മിമിക്‌സ് പരേഡ്, കോമഡി സ്‌കിറ്റ്, ആകർഷകങ്ങളായ നൃത്ത നൃത്യങ്ങളും അരങ്ങേറി.

ബിജോയ് കേശവൻ, രജീഷ് മണി, ബിജോ എരുമേലി, അനൂപ് ദാസ്, ശ്രീജിത് നായർ, അഖിൽ, റഫീഖ്, ചാർളി, സിനാജ്, ഹനീഫ്, പ്രേംജിത്, രാജേഷ്, ചാൾസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവരങ്ങൾക്ക് : അബ്ദുൽ സമദ് +971 50 986 2455

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP