Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അജ്മാൻ നാസർ സുവൈദി മദ്രസ്സ സിൽവർ ജൂബിലി സമാപനം 28ന്

അജ്മാൻ നാസർ സുവൈദി മദ്രസ്സ സിൽവർ ജൂബിലി സമാപനം 28ന്

അജ്മാൻ: മത വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ട് പിന്നിട്ട അജ്മാൻ നാസർ സുവൈദി മദ്രസ്സയുടെ സിൽവർ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്നു വരുന്ന ആഘോഷ പരിപാടികളുടെ സമാപനം ഏപ്രിൽ 28 വെള്ളിയാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുവാൻ കെ. ഇസ്മായിൽ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഖുർആൻ ഹിഫ് ള് മത്സരം, പൂർവ്വ വിദ്യാർത്ഥി സംഗമം, കലാ സാഹിത്യ മത്സരങ്ങൾ, കുരുന്ന് കൂട്ടം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.

സമാപന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. എം. ഉമ്മർ എംഎൽഎ, യഹ് യ തളങ്കര, ആർ. വീ. അലി മൗലവി, എം. പീ. മുസ്സഹാജി, അലവിക്കുട്ടി ഫൈസി എന്നിവരെയും.
ചെയർമാൻ ആലിക്കോയ മൗലവി, വർക്കിങ് ചെയർമാൻ സയ്യിദ് ഷുഹൈബ് തങ്ങൾ. സുപ്പി പാതിരിപ്പാറ്റ, മുഹമ്മദ് മദനി, ഷരീഫ് ഹാജി, അഷ്‌റഫ് താമരശ്ശേരി, ശംസുദ്ദീൻ സന വാട്ടർ, അനസ് നദ്വി, മഹമൂദ് ഹാജി - വൈ.ചെയർമാന്മാർ.

ജനറൽ കൺവീനർ ഇസ്മായിൽ ഹാജി അഴിയൂർ. മജീദ് പന്തല്ലൂർ, ഇസ്മായിൽ എൻ. കെ, അലി കല്ലത്താണി, ജമാൽ ബൈതാൻസ്, ജാഫർ കരുവാരകുണ്ട്, മൊയ്തു ഹാജി കുറ്റ്യാടി,
ഇബ്രാഹിം ഉദുമ, റിയാസ് ആലുവ, അഹമ്മദ് അഷ്‌റഫ് കാസർഗോഡ്, മൊയ്തു ഹാജി റെയിൻബോ എന്നിവരെ ജോയിന്റ് കൺവീനർമാർമാരായും സിദ്ദീക്ക് നെസ്റ്റോയെ ട്രഷററായും തെരഞ്ഞെടുത്തു.

യോഗം സയ്യിദ് ഷുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്യുകയും ജയഫർ കരുവാരകണ്ട് സ്വാഗതം പറയുകയും ഇസ്മായിൽ NK നന്ദി പറയുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP