Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുമാപ്പ്‌സന്ദേശ പ്രചാരണം:എമിഗ്രേഷൻ വകുപ്പും ദുബൈ കെ.എം.സി.സി.യും കൈകോർക്കുന്നു

പൊതുമാപ്പ്‌സന്ദേശ പ്രചാരണം:എമിഗ്രേഷൻ വകുപ്പും ദുബൈ കെ.എം.സി.സി.യും കൈകോർക്കുന്നു

ദുബൈ: മതിയായ രേഖകളില്ലാതെ രാജ്യത്ത്താമസിക്കുന്ന പ്രവാസികൾക്കായി യു.എ.ഇ.പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സന്ദേശങ്ങൾ വിദേശികൾക്കിടയിൽ എത്തിച്ച് അവബോധമുണ്ടാക്കിയെടുക്കാനും പൊതുമാപ്പിന്റെ ഗുണഗണങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും എമിഗ്രേഷൻ വകുപ്പും ദുബൈ കെ.എം.സി.സി.യും കൈകോർക്കുന്നു.

ഇതിന്റെ പ്രധാന ചുമതല വഹിക്കുന്ന ജി.ഡി.ആർ.എഫ്.എ. ദുബൈ, മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ക്യാപ്റ്റൻ അലി ശരീഫ് പൊതുമാപ്പ് സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും ലഘു ലേഖകളുമടങ്ങിയ പ്രചാരണ സാമഗ്രികൾ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹക്ക് കൈമാറി. യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ദുബൈ കെ.എം.സി.സി. ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ സന്നിഹിതരായി.

സഹിഷ്ണുതയുടെ സന്ദേശവാഹകനായിരുന്ന രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ സ്മൃതി വർഷത്തിൽ ഓഗസ്റ്റ് ഒന്ന് ബുധനാഴ്ച ആരംഭിച്ച പൊതുമാപ്പിന്റെ മുദ്രാവാക്യം 'രേഖകൾ ശരിയാക്കി സ്വയം സുരക്ഷിതരാവുക' എന്നതാണ്.

രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാനും ശിക്ഷാ നടപടികളില്ലാതെ നാട്ടിൽ പോകാനും അവസരമൊരുക്കുന്ന സംവിധാനത്തെ ക്കുറിച്ച് 220 രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷക്കാരും വേഷക്കാരുമായ പ്രവാസികൾക്കിടയിൽ പ്രചാരണ പരിപാടികൾഒരുക്കാനുള്ള പങ്കാളികളായിട്ടാണ് ദുബൈ കെ.എം.സി.സി.യെ എമിഗ്രേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എമിഗ്രേഷൻ അധികൃതരും ദുബൈ കെ.എം.സി.സി. ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയായി. 2012 ലെ പൊതുമാപ്പിന് ശേഷംവീണ്ടും ആറുവർഷം കഴിഞ്ഞ് നടപ്പാക്കുന്ന പൊതുമാപ്പിന് സവിശേഷതകൾ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന്‌വ്യത്യസ്തമായി മാനുഷികത പ്രകടമാവുന്ന ഒന്ന് യാത്രാവിലക്ക് എടുത്തുകളഞ്ഞതാണ്.

പൊതുമാപ്പിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളുമടങ്ങിയ ഔദ്യോഗിക സന്ദേശങ്ങൾ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തിന്റെ നാനാഭാഗത്തും വസിക്കുന്ന പ്രവാസികൾക്കിടയിൽ എത്തിക്കാൻ ദുബൈ കെ.എം.സി.സി.യുടെ പരിചയസമ്പന്നരായ വളണ്ടിയർ സംഘത്തെ ഉൾപ്പെടുത്തുമെന്ന് പ്രസിഡന്റ് പി.കെ.അൻവർ നഹ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളുമുപയോഗിച്ച ്‌ലേബർ ക്യാമ്പുകൾ, മെട്രോ-ബസ്‌സ്റ്റേഷനുകൾ, ഫ്‌ളാറ്റുകൾ, ഷോപ്പുകൾ, സൂപ്പർ - ഹൈപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങി ആളുകൾ തിങ്ങിക്കൂടുന്ന ഇടങ്ങളിലെല്ലാം പൊതുമാപ്പിന്റെ സൗകര്യമുപയോഗപ്പെടുത്താൻ ഗുണഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ ബോധവത്കരണ സംഘങ്ങൾ പര്യടനം നടത്തുമെന്നും നിർഭയത്വത്തോടെ പൊതുമാപ്പിനെ സ്വീകരിക്കാൻ ഇവരെ തയ്യാറാക്കുക എന്ന ലക്ഷ്യവുംകൂടി ഈ ബൃഹത്തായ സന്ദേശ പ്രചാരണ കാമ്പയിൻ കൊണ്ട് ഉദ്ദേശമുണ്ട്. മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന പൊതുമാപ്പ് ഒക്ടോബർ 31 ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP