Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എ.ഇയിലെ പ്രവാസി കലാ കാരന്മാരുടെ കൂട്ടായ്മ ആർട്ട് മേറ്റ്‌സ് ഒരുക്കിയ കലാ വിരുന്ന് ശ്രദ്ധേയമായി

യു.എ.ഇയിലെ പ്രവാസി കലാ കാരന്മാരുടെ കൂട്ടായ്മ ആർട്ട് മേറ്റ്‌സ് ഒരുക്കിയ കലാ വിരുന്ന് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ഷാർജ : യു.എ.ഇയിലെ മലയാളി പ്രവാസി കലാ കാരന്മാരുടെ കൂട്ടായ്മ 'ആർട്ട് മേറ്റ്‌സ് യു. എ. ഇ.യുടെ അഞ്ചാമത് കുടുംബ സംഗമവും കലാ വിരുന്നും ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങൾ കൊണ്ടും ശ്രദ്ധേയ മായി.

ഷാർജ യിലെ അൽ മജ്‌ലിസ് അൽ മദീന പാർട്ടി ഹാളിൽ സംഘടിപ്പിച്ച കലാ വിരുന്നിൽ മുരളി ഗുരു വായൂർ, സുനീഷ്, ജയൻ, നിഷാദ്, പ്രമോദ് എടപ്പാൾ, മനോജ്, ദിലീപ്, സാജൻ, അബ്ദുല്ല, സുലൈഖ ഹമീദ്, ലിൻസി, അശ്വതി അച്ചു, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭ കളുടെ പാട്ടുകളും നൃത്ത നൃത്യങ്ങളും മിമിക്രി യും ചിത്രീകരണവും അടക്കം വൈവി ധ്യമാർന്ന കലാ പ്രകടനങ്ങൾ അരങ്ങേറി. ആർട്ട് മേറ്റ്‌സ് അംഗങ്ങൾ ഒരുക്കിയ ഹ്രസ്വ സിനിമകളും സംഗീത ആൽബവും പ്രദർശിപ്പിച്ചു.

അറ്റ്‌ലസ് രാമ ചന്ദ്രൻ, രാജീവ് കോടമ്പള്ളി, ആർട്ട് മേറ്റ്‌സ് അംബാസ്സിഡർ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്‌മിൻ ഷാജി പുഷ്പാംഗദൻ, ബെല്ലോ ബഷീർ, രവി കൊമ്മേരി, സനൽ കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

അജു റഹിം, സുമേഷ് ബാലകൃഷ്ണൻ, അനു രാജ്, ലെജി, ഹംസ ഷമീർ, അരുൺ, അഭി ലാഷ്, സമീർ കല്ലറ, അബ്ദുൽ റഹിമാൻ എന്നിവർ നേതൃത്വം നൽകി. ദിവ്യ, മിഥുൻ, ശിവനന്ദ രാജേഷ് തുടങ്ങി യവർ അവതാരകർ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP