Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്' ലോക്കസ് ചെയിൻ ഫൗണ്ടേഷന്

ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്' ലോക്കസ് ചെയിൻ ഫൗണ്ടേഷന്

ദുബായ് :സാമ്പത്തിക മേഖലയിൽ ഗവേഷണം നടത്തുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് സ്റ്റഡീസിന്റെ (IES) ഈ വർഷത്തെ 'ഔട്ട്സ്റ്റാൻഡിങ്ങ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്'  ലോക്കസ് ചെയിൻ ഫൗണ്ടേഷന്. ലോകമെമ്പാടുമുള്ള വ്യാവസായിക മുന്നേറ്റങ്ങൾക്ക് ആക്കം കൂട്ടുന്ന ബ്ലോക്ക് ചെയിൻ മേഖലയിലും നിക്ഷേപമേഖലയിലും നടത്തിയ വലിയ ചുവടുവയ്‌പ്പുകൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം.

ദുബൈയിലെ സ്വിസ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ലോക്കസ് ചെയിൻ ഫൗണ്ടേഷൻ സി.ഇ.ഓ ലീ സാങ് യൂൻ അവാർഡ് ഏറ്റുവാങ്ങി. മറ്റു അവാര്ഡുകളൊക്കെ ഇന്ത്യയിൽ നിന്നുള്ള വിവിധ കമ്പനികൾക്കാണ് ലഭിച്ചത്.

''ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും ചേർന്ന് രൂപം കൊടുത്ത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് സ്റ്റഡീസ് ഇന്ത്യയുടെ ആദരവിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുമായി ബന്ധപെട്ടു 32 രാജ്യങ്ങളുമായി ഞങ്ങൾ കരാർ ഒപ്പിട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ട്യുണീഷ്യയുമായും മൗറീഷ്യസുമായും ഞങ്ങൾ കരാർ ഒപ്പിട്ടിട്ടിട്ടുണ്ട്. ലോകത്തിന്റെ സാമ്പത്തികവളർച്ചയിൽ ഞങ്ങളുടേതായ പങ്കുവഹിക്കാനാവുന്നതിൽ ഏറെ അഭിമാനിക്കുന്നു. ഇതുപോലെയുള്ള അംഗീകാരങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ഏറെ പ്രചോദനം പകരുന്നു'- ലീ സാങ് യൂൻ പറഞ്ഞു

. മുഹമ്മദ് ഇബ്രാഹിം അൽ അലി, സയീദ് ബിൻ അഹ്മദ് അൽ മക്തൂമിന്റെ ഓഫിസിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ബസ്മ ഇസ്സ, ലെവൻബെർട്ട് ഗ്രൂപ്പ് ചെയർമാൻ ഡോ.അഹ്മദ് തഹ്ലക്, കൊറിയയിലെ ബ്ലൂം ടെക്‌നോളജി ഡയറക്ടർ സൂ ഹാൻ ചോ, തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും വ്യവസായ മേഖലകളിൽ നിന്നുമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമർപ്പണം. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ചർച്ചയും പരിചയപ്പെടുത്തലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP