Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യകൃതികൾ ക്ഷണിക്കുന്നു

അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യകൃതികൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: 2016ലെ അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2013 ജനുവരി ഒന്നുമുതൽ 2015 ഡിസംബർ 31വരെയുള്ള കാലയളവിൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച മൗലികകൃതികളാണ് പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല.

കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടിവിജ്ഞാനം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.

സാഹിത്യവിമർശന കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതരസാഹിത്യവിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരൻപിള്ള അവാർഡും നൽകും.

കവിത, നോവൽ, ചെറുകഥ, നാടകം, സാഹിത്യവിമർശനം, വിജ്ഞാനസാഹിത്യം, ഇതരസാഹിത്യവിഭാഗം തുടങ്ങിയവയിൽപ്പെട്ട കൃതികൾക്ക് 15,000 രൂപവീതവും ബാലസാഹിത്യത്തിന് 10,000 രൂപയുമാണ് അവാർഡ് തുക. പ്രശസ്തിപത്രവും ശിൽപ്പവും നൽകും. 2011 മുതൽ 2015 വരെ (കഴിഞ്ഞ അഞ്ചുവർഷം) ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കുന്നതല്ല. കൃതികളുടെ മൂന്ന് കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം 695001 വിലാസത്തിൽ 31നകം കിട്ടത്തക്കവിധം അയക്കണം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP