Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവർത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവർത്തനോദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു

അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലം നിവാസികളുടെ അബു ദാബി യിലെ പ്രവാസി കൂട്ടായ്മ, ബാച്ച് ചാവക്കാട് പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു. പ്രസിഡണ്ട് ഷബീർ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാച്ച് രക്ഷാധികാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർമാനുമായ ഇ. പി. മൂസ്സാ ഹാജി മുഖ്യാതിഥി ആയിരുന്നു. പ്രവാസി ഭാരതി റേഡിയോ മാനേജിങ് ഡയറക്ടർ ചന്ദ്രസേനൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കാൽ നൂറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബാച്ച് മുൻ വൈസ് പ്രസിഡന്റ് ലത്തീഫ് കുഞ്ഞുമോന് യാത്രയയപ്പു നൽകി. ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂർ, അബുദാബി മലയാളി സമാജം ഓഡിറ്റർ സി. എം. അബ്ദുൽ കരീം, സമാജം കായിക വിഭാഗം സെക്രട്ടറി എ. എം. അബ്ദുൽ നാസ്സർ, മാസ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാച്ച് അംഗ ങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തു ഉന്നത വിജയം നേടിയ കുട്ടികളെ യും ബാച്ച് അംഗവും സാമൂഹ്യ പ്രവർത്തകനുമായ ദാനിഫ് കാട്ടിപ്പറമ്പിൽ, ഗാനരചയിതാക്കളായ സൈനുദ്ധീൻ ഇരട്ടപ്പുഴ, സിദ്ധീഖ് കൈതമുക്ക് എന്നി വരെയും ആദരിച്ചു.

സെക്രട്ടറി ജലീൽ കാര്യാടത്ത് സ്വാഗതവും ട്രഷറർ ബാബുരാജ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ചാവക്കാ ടിന്റെ നേതൃത്വത്തിൽ ചാവക്കാട് സിംഗേഴ്‌സ് അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. പി. എം അബ്ദുൽ റഹിമാൻ, കെ. എച്ച്. താഹിർ, ബഷീർ കുറുപ്പത്ത് എന്നിവർ പരിപാടി കൾ നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP