Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതലമുറക്ക് മാതൃകയായി കൈൻഡ്‌നെസ് ദി അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡോനെഷൻ ഗ്രൂപ്പ്

യുവതലമുറക്ക് മാതൃകയായി കൈൻഡ്‌നെസ് ദി അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡോനെഷൻ ഗ്രൂപ്പ്

ദുബായ് രക്തവും പേട്ട്‌ലറ്റും ധാനം ചെയ്യുന്നതിനും ധാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയും സ്ഥാപിതമായ ദി കൈൻഡ്‌നെസ്അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡോനെഷൻ കൂട്ടായ്മ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ഡോനെഷൻ സെന്ററുമായി സഹകരിച്ചു ഹയാത് റീജൻസി ഹോട്ടൽ പരിസരത്തു സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേര് പങ്കെടുത്തു.

രക്തദാനം ചെയ്തു ക്യാമ്പിന്ന് കൈൻഡ്‌നെസ് ദി അംഗേൾസ് ഓഫ് ലൈഫ് ബ്ലഡ് ഡൊനേഷൻ ഭാരവാഹികളായ ഷുഹൈൽ കോപ,സലാം കന്യപ്പാടി, രംശുദ്  ചെട്ടംകുഴി,നസീർ,നിസാർ,അന്വര് വയനാട്,അഫ്‌സൽ മലപ്പുറം, സിയാബ് തെരുവത്,ഫൈസൽ പട്ടേൽ.സുബൈർപെർവാഡ്, ഷഫീഖ്,പ്രിൻസസ്,റഫീഖ് പള്ളം, തുടങ്ങിയവർ നേത്രത്വം നൽകി

മനുഷ്യസ്‌നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും ഹൃദയസ്പർശിയായ ജീവകാരുണ്യ പ്രവർത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.എന്നും രക്തദാന ധാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന്ന് വേണ്ടിയും രക്തം നൽകുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിൽ ഉള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിന്ന് വേണ്ടിയും യുവ തലമുറ മുന്നോട് വരണം എന്ന് കൈൻഡ്‌നെസ്ദി അംഗേൾസ് ഓഫ് ലൈഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു

രക്തദാനം മൂലം മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷിക്കുമ്പോൾ രക്തദാതാവിന് ചില നേട്ടങ്ങൾ കൂടി ലഭിക്കുന്നുണ്ട്. രക്തദാനം മൂലം കുറവ് വന്ന രക്തം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശരീരം നിർമ്മിച്ചു കുറവ് നികത്തുന്നു.രക്തദാതാവിന്റെ ശരീരത്തിൽ കൂടി ഒഴുകുന്ന പുതിയ രക്തമായതുകൊണ്ട് രോഗപ്രതിരോധശക്തി കൂടുവാനും ഇതുപകരിക്കുന്നു.ശരീരത്തിൽ അധികമുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കുവാൻ മഞ്ജ ഉത്തേജിപ്പിക്കപ്പെടുന്നതും രക്തദാനതിന്റെ ആരോഗ്യപരമായ ഗുണമാണ്.അതിലുപരി ഒരാളുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനത്തിൽ പങ്കാളിയാവാൻ സാധിക്കുന്നത് പുണ്യകര്മമാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP