Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഴുകുന്ന ജീവനാണ് രക്തം ....'കൈൻഡ്‌നെസ്സ് ബ്ലഡ് ഡൊണെഷൻ ടീമി'ന്റെ എട്ടാമത്തെ സന്നദ്ധ രക്ത ദാന ക്യാമ്പ് ഇന്ന്

ഒഴുകുന്ന ജീവനാണ് രക്തം ....'കൈൻഡ്‌നെസ്സ് ബ്ലഡ് ഡൊണെഷൻ ടീമി'ന്റെ എട്ടാമത്തെ സന്നദ്ധ രക്ത ദാന ക്യാമ്പ് ഇന്ന്

ക്ത ദാന രംഗത്ത് ജനശ്രദ്ധ പിടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന 'കൈൻഡ്‌നെസ്സ് ബ്ലഡ് ഡൊണെഷൻ ടീമി'ന്റെ എട്ടാമത്തെ സന്നദ്ധ രക്ത ദാന ക്യാമ്പിനു ഇന്ന് ദരാ ഹയാത് റീജൻസിക്കു മുൻവശമുള്ള മഷ്റഖ് ബാങ്കിന്റെ പരിസരം വേദിയാകുന്നു.ഇത്തവണത്തെ മുഖ്യ രക്ഷാധികാരി 'ഗ്രാൻഡ് ഗ്രൂപ്പ് ' ആണ്.ഒരാൾ നൽകുന്ന 450 മില്ലി ഗ്രാം രക്തം കൊണ്ട് ചിലപ്പോൾ രക്ഷപ്പെടുന്നത് മൂന്നു വിലപ്പെട്ട ജീവനുകളാണെന്ന സത്യം തിരിച്ചറിഞ്ഞ രക്ത ദാതാക്കളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു കൈൻഡൻസിന്റെ കഴിഞ്ഞു പോയ ഏഴു ക്യാമ്പുകളിലും .

സ്‌നേഹത്തിന്റെ വിശ്വലായനിയാണ് രക്തം. അത് പരസ്പരം വെട്ടിയും കുത്തിയും കൊന്നും തെരുവിൽ ഒഴുക്കിക്കളയാനുള്ളതല്ല. ജീവന്റെ ഒറ്റമൂലിയാണത്. ഓരോ രണ്ട് സെക്കന്റിലും ലോകത്ത് ഒരാൾക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. ഒരു വർഷം ഏകദേശം 50 കോടി യൂണിറ്റ് രക്തം ആവശ്യമുള്ളിടത്ത് മുപ്പത് ലക്ഷം യൂണിറ്റ് മാത്രമാണ് ശേഖരിക്കാൻ കഴിയുന്നതെന്നാണ് പറയപ്പെടുന്നത് '. പലരുടേയും ജീവൻ അതുകൊണ്ട് തന്നെ അകാലത്തിൽ പൊലിഞ്ഞു പോവുകയാണ് പതിവ്.

ഈ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് പകർന്നും പ്രവർത്തിച്ചു കാണിച്ചും ഇമാറത്തിന്റെ മണ്ണിൽ മലയാളി യുവാക്കൾ സൃഷ്ടിച്ച നവ മാധ്യമ കൂട്ടായ്മയാണ് 'കൈൻഡ് നസ് ബ്ലഡ് ഡൊണേഷൻ ടീം. ഷിഹാബ് തെരുവത്ത് . റംഷൂദ് ചെട്ടും കു ഴി.സുഹൈൽ കോപ്പ. സുബൈർ പെർവാഡു. അൻവർ വയനാട് .ഫൈസൽ പട്ടേൽ ,ഷഫീഖ് പ്രിൻസസ് ,മുനീർ ഉറുമി ,ഫൈസൽ തളങ്കര എന്നിവരാണ് ഈ കൂട്ടായ്മയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നത്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP