Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബുദാബി കാസ്രോട്ടാർ കൂട്ടായ്മ രക്തദാന ക്യാമ്പ് ശ്രദ്ധേമായി

അബുദാബി കാസ്രോട്ടാർ കൂട്ടായ്മ രക്തദാന ക്യാമ്പ് ശ്രദ്ധേമായി

സ്വന്തം ലേഖകൻ

അബുദാബി: കോവിഡ് പകർച്ച വ്യാധിയുടെ നിഴലിലും രക്തം നൽകി ജീവൻ രക്ഷിച്ചെടുക്കാൻ അബുദാബി കാസ്രോട്ടാർ കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

രക്തദാന സേവനത്തിലൂടെ അബുദാബി ഹെൽത്ത് അഥോറിറ്റിയുടെ അംഗീകാരം നേടിയ അബുദാബിയിലെ കാസ്രോട്ടാർ കൂട്ടായ്മയാണ് അബുദാബി നഗരത്തിലെ തിരക്കേറിയ മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്‌സിന് മുൻവശത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. സ്വാദേശികളും .വിദേശികളും അടക്കം വിവിധ രാജ്യക്കാരായ. നൂറോളം പേർ രക്തം ദാനം ചെയ്തു.

ബ്ലഡ് ബാങ്കിൽ രക്തക്കുറവ് അനുഭവപെട്ടപ്പോൾ നേരത്തെ നിരവധി തവണ രക്തദാന ക്യാമ്പ് നടത്തി ശ്രദ്ധേയമായ അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ സഹായം ഹെൽത്ത് അഥോറിറ്റി തേടുകയായിരുന്നു. കൂട്ടായ്മയെ ക്യാമ്പിൽ പങ്കെടുത്ത ഹെൽത്ത് അതാറിറ്റി അധികൃതരും ഡോക്ടർമാരും അഭിനന്ദിച്ചു. ക്യാമ്പിലെ ഏറ്റവും നല്ല സേവന പ്രവർത്തനത്തിന് റഫീഖ് കുമ്പളയെ ചടങ്ങിൽ ഹെൽത്ത് അഥോറിറ്റി ആദരിച്ചു. ബംഗ്‌ളാ ദേശികളുടെ. സൗഹൃദ കൂട്ടയ്മകൾ ഐക്യ ദാർഢ്യം . ചടങ്ങിൽ കൗതുകവും പകർന്നു.

പ്രസിഡണ്ട് മുഹമ്മദ് ആലംപാടി അധ്യക്ഷം വഹിച്ചു. സാബിർ ജെർമൻ, സവാദ് ബന്തിയോട് ,മുഹസിൻ മുഹമ്മദ്, ഹനീഫ് എരിയാൽ ,ആസിഫലി പാടലടുക്ക , റാഷിദ് ബേവിഞ്ച എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി തസ്ലീം ആരിക്കാടി സ്വാഗതവ്യം ട്രഷറർ ഗരീബ് നവാസ് നന്ദിയും പറഞ്ഞു. ബോർഡ് മെമ്പർമാരായ സെഡ് എ മൊഗ്രാൽ, സി എച്ച് അഷറഫ് കൊത്തിക്കാൽ, പി കെ അഷറഫ് പള്ളങ്കോട് , അനീസ് മാങ്ങാട് ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP