Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി ദുബായുടെ പത്താമത് ഭരണി മഹോത്സവം ഇന്നും നാളെയും

ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി ദുബായുടെ പത്താമത് ഭരണി മഹോത്സവം ഇന്നും നാളെയും

സ്വന്തം ലേഖകൻ

ദുബായ് : ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമിതി ദുബായ് U A E യുടെ പത്താമത് ഭരണി മഹോത്സവം CAPSS ഭരണി മഹോത്സവദശമി -2020 ജനുവരി 30, 31 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്നു.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ തനിമ ഒട്ടും കുറയാതെയാണ് കുത്തിയോട്ടപ്പാട്ടും ചുവടും നടത്തുന്നത്. UAE ലെ 100 ഓളം കലാകാരന്മാർ ആണ് ഇവിടെ പാട്ടും ചുവടും അവതരിപ്പിക്കുന്നത് .

കഴിഞ്ഞ 7 ആഴ്ചകളിലായി വൃതം നോറ്റു ആണ് കലാകാരന്മാർ പങ്കെടുക്കുന്നത് .ഈ പ്രാവശ്യം ചുവടിന് 5 കുട്ടികൾ അരങ്ങേറ്റം കുറിക്കും
പൂജകൾക്ക് ക്ഷേത്രത്തിലെ പുറപ്പെടാശാന്തി ആയിരുന്ന ചെട്ടികുളങ്ങര മേനാമ്പള്ളി ഇടക്കാട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും.

ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യയും ഈ മഹോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ( കഞ്ഞി ,അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, അച്ചാർ, പപ്പടം, എന്നിവയാണ് )

ജനുവരി 30 വ്യാഴം വൈകിട്ടു 6.00 മുതൽ മാൻഡൊലിൻ ലയവിന്യാസം, 6 .30 മുതൽ ഭഗവതിസേവ, 8.00 മുതൽ പ്രസിദ്ധ നാദസ്വരവിദ്വാൻ ഓച്ചിറ ശിവദാസനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി,
9 .00 മുതൽ അന്നദാനം.

വെള്ളി രാവിലെ 6 30 മുതൽ ഗണപതിഹോമം, 7 മുതൽ സോപാനസംഗീതം, 8 മുതൽ ചെണ്ടമേളം, 8. 30 മുതൽ മധുരധ്വനി, 9 മുതൽ ലളിതാസഹസ്രനാമാർച്ചന,10 മുതൽ സാംസ്‌കാരിക സമ്മേളനം,

അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ മുഖ്യാതിഥിയാകും.11.30മുതൽരുചിപ്പെരുമക്ക് ഏറെ പേരുകേട്ട അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യയും ഈ മഹോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ( കഞ്ഞി ,അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, അച്ചാർ, പപ്പടം, എന്നിവയാണ് വിഭവങ്ങൾ ) 12 മുതൽ കുത്തിയോട്ട പാട്ടും ചുവടും. 4 മുതൽ ശ്രീകാന്ത് വിശ്വരൂപാ വതരിപ്പിക്കുന്ന നാമഘോഷാലഹരി, 6 മുതൽ നാദസ്വര ലയവിന്യാസം 7 മണിക്ക് ദീപാരാധന.

UAEയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട് . വിവരങ്ങൾക്ക് ബന്ധപെടുക 052 797 9287.

2010 ൽ രൂപംകൊണ്ട സമിതി പത്തുവർഷം പിന്നിടുമ്പോൾ ഇന്ന് UAE യുടെ പല കളിലും കൂടാതെ മറ്റ് വിദേശ രാജ്യങ്ങളിലും സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിച്ചിട്ടുണ്ട് . നാട്ടിൽ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ സമിതിക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP