Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ.വാർഷിക ആഘോഷവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

ചെൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ.വാർഷിക ആഘോഷവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഷാർജ : ചെൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ.(CPT UAE) വാർഷിക ആഘോഷവും വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് പുരസ്‌കാര സമർപ്പണവും ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ വെച്ച് നടന്നു. സി. പി. ടി. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ ശ്രദ്ധേയ മായ മാധ്യമ ഇട പെടലു കൾക്ക് ഹിറ്റ് എഫ്. എം. 96.7 റേഡിയോ വിലെ ഫസലു വിന് 'മാധ്യമശ്രീ' പുരസ്‌കാരം അഷ്റഫ് താമര ശ്ശേരി സമ്മാനിച്ചു. കേരള ത്തി ലെ മികച്ച ജീവ കാരുണ്യ പ്രവർത്തന ങ്ങൾ ക്കുള്ള യുവകർമ്മ സേവ പുരസ്‌കാരം ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശാന്ത കുമാർ, പ്രവാസ ലോകത്തെ സാമൂഹിക സേവന ങ്ങൾ ക്കുള്ള 'പ്രവാസി രത്‌ന' പുരസ്‌കാരം യുവ സാമൂഹി ക പ്രവർത്തകൻ 'നിസാർ പട്ടാമ്പി എന്നി വരും ഏറ്റു വാങ്ങി.

വ്യവസായികളായ നെല്ലറ ശംസുദ്ധീൻ, നാസർ തയാൽ, സാമൂഹ്യ പ്രവർ ത്തകരായ പ്രകാശൻ, ഹരി, സിദ്ധീഖ്, ഒ. കുഞ്ഞബ്ദുള്ള, മാധ്യമ പ്രവർത്തകനും ഹ്രസ്വ ചിത്ര സംവിധായകനുമായ പി. എം. അബ്ദുൽ റഹിമാൻ തുടങ്ങിയവർ ആശംസ കൾ അർപ്പിച്ചു.

സി. പി. ടി. അബുദാബി കമ്മിറ്റി സെക്രട്ടറി മൻസൂർ മാടായി, സാലിഹ് ചാവക്കാട് എന്നിവർ നയിച്ച നിശയും കോമഡി ഉത്സവം ഫെയിം അൻഷാദ് അലി, മുഹമ്മദലി എന്നിവർ നയിച്ച കോമഡി ഷോ യും അരങ്ങേറി. സി. പി. ടി. ജനറൽ സെക്രട്ടറി ഷഫീൽ കണ്ണൂർ, മറ്റു ഭാര വാഹി കളായ മുസമ്മിൽ, മഹേഷ് ഹരിപ്പാട്, നാസർ ഒളകര, ഹബീബ് പട്ടുവം തുടങ്ങി യവർ പരിപാടി കൾക്ക് .നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP