Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജ കുശാൽനഗർ ക്രിക്കറ്റ് ലീഗ്; കിരീടം വാനിലുയർത്തി ഷൈലോക്ക് ഫൈറ്റേർസ്

ഷാർജ കുശാൽനഗർ ക്രിക്കറ്റ് ലീഗ്; കിരീടം വാനിലുയർത്തി ഷൈലോക്ക് ഫൈറ്റേർസ്

സ്വന്തം ലേഖകൻ

ഷാർജ : ഷാർജയുടെ സായംസന്ധ്യയെ ആവേശത്തിരലാഴ്‌ത്തി സെപ്റ്റംബർ 19 ന്റെ സായം സന്ധ്യയിൽ ഷാർജ വിക്ടോറിയ ഗ്രൗണ്ടിൽ, കാഞ്ഞങ്ങാട് കുശാൽനഗറിലെ യുഎഇ യിൽ നിന്നുള്ള പ്രവാസികൾ ആഥിതേയമരുളി തങ്ങൾക്കിടയിലെ കായിക പ്രതിഭകളെ അണിനിരത്തി ഒരുക്കിയ കുശാൽനഗർ ക്രിക്കറ്റ് ലീഗ് 2019 ചാമ്പ്യൻഷിപ്പിൽ ടീം ഷൈലോക്ക് ഫൈറ്റേർസ് ചാമ്പ്യന്മാരായി.

ഷൈലോക്ക് ഫൈറ്റേർസ്, എമിറേറ്റ്‌സ് ഈഗിൾസ്,യുഎഇ യുനികോൺസ്, യുനൈറ്റഡ് ദുബായ് എന്നിങ്ങനെ നാലോളം ടീമുകളാണ് ക്രിക്കറ്റ് ലീഗിൽ മത്സരിക്കാനെത്തിയത്,നിശ്ചിത ഓവറിൽ ഓരോ ടീമിനും മൂന്ന് കളികളാണ് പ്രാഫമിക റൗണ്ടിൽ അരങ്ങേറിയത്.

പോയിന്റ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ നിന്ന്പ്രാഥമിക റൗണ്ടിലെ ടോപ് പോയിന്ററായി എമിറേറ്റ്സ് ഈഗിൾസാണ് ഫൈനലിൽ ആദ്യം സ്ഥാനമുറപ്പിച്ചത്.രണ്ടാം റൗണ്ടായ സെമിഫൈനലിൽ രണ്ടാം സ്ഥാനക്കാരായ ഷൈലോക്ക് ഫൈറ്റേർസും,യുഎഇ യുനികോൺസ് മാറ്റുരയ്ച്ചതിൽ ഷൈലോക്ക് ഫൈറ്റേർസ് ഫൈനൽ ബർത്ത് ഉറപ്പാക്കി.

ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാരെ നിർണ്ണയിക്കുന്ന അവസാന പോരാട്ടത്തിൽ എമിറേറ്റ്സ് ഈഗിൾസും ഷൈലോക്ക് ഫൈറ്റേർസുമാണ് പോർവിളി തീർത്തത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഷൈലോക്ക് ഫൈറ്റേർസ് നിശ്ചിത ഓവറിൽ അടിച്ചെടുത്ത റൺസിനെ മറികടക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും എമിറേറ്റ്സ് ഈഗിൾസിനായില്ല. ബാറ്റിങ് മികവിൽ റൺമഴ ഒരുക്കി ഷൈലോക്ക് ഫൈറ്റേർസ് ലീഗിലെ ചാമ്പ്യന്മാരായി.

ഫൈനൽ പോരാട്ടത്തിൽ ഷൈലോക്ക് ഫൈറ്റേർസ് താരം ജാഫർ കുശാൽനഗറിന്റെ തന്ത്രങ്ങളെ മറി കടക്കാൻ എമിറേറ്റ്സ് ഈഗിൾസിനായില്ല,ജാഫറിന്റെ കർക്കശമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളുമാണ് തങ്ങളെ വിജയത്തിലേക്ക് എത്തിച്ചതെന്ന് ക്യാപ്റ്റൻ ഉബൈദ് അഭിപ്രായപ്പെട്ടു.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷൈലോക്ക് ഫൈറ്റേർസിന്റെ ഹൈദറിനെയും ഫൈനൽ പോരാട്ടത്തിലെ മികച്ച കളിക്കാരനായി ഷൈലോക്ക് ഫൈറ്റേർസിന്റെ അനസിനെയും തെരഞ്ഞെടുത്തു.

ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാരായ ഷൈലോക്ക് ഫൈറ്റേർസിന് പ്രവാസി വ്യവസായി റഫീഖും, ജാഫർ കാഞ്ഞിരായിലും,വിശിഷ്ടാതിഥിയായി നാട്ടിൽ നിന്ന് എത്തിയ പ്രദേശിക ക്രിക്കറ്റ് ടൂർമെന്റുകളിലെ മികച്ച സംഘാടകൻ സാനിദ് ഞാണിക്കടവും ചേർന്ന് ചാമ്പ്യൻസ് ട്രോഫി കൈമാറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP