Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ പവാസികളുടെ പങ്ക് നിർണായകം.;ഡോ ഖാദർ മാങ്ങാട്

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ പവാസികളുടെ പങ്ക് നിർണായകം.;ഡോ ഖാദർ മാങ്ങാട്

ദുബായ്: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി വൈവിധ്യങ്ങളുടെ ഭാരത പൈതൃകത്തെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിർണായകമെന്നും പ്രവാസി വോട്ടുകൾ ചേർത്ത് സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി ഭാവി ഇന്ത്യയെ പടുത്തുയർത്തുന്നതിൽ പങ്കാളികൾ ആവണമെന്നുംകണ്ണൂർ യൂണിവേഴ്സ്റ്റിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി അൽബറഹ ആസ്ഥാനമന്ദിരം സന്ദർശിച്ച് പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

അയ്യായിരം വർഷത്തിലധികം മഹത്തായ പൈതൃകമുള്ള ഭാരതത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇന്ത്യയാക്കി മാറ്റാനാണ് നിലവിലെ ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ത്യാഗികളായ പൂർവ്വികർ കൈമാറി തന്ന ഇന്ത്യയെ അതേ പ്രഭാവത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. അതിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റുകളും യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനം ചരിത്രവിജയമാക്കി മാറ്റുന്നതിൽ കെ.എം.സി.സി പ്രവർത്തകർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്നും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ഡോക്ടർ ഖാദർ മാങ്ങാട് കൂട്ടിച്ചേർത്തു.മുസ്ലിം ലീഗും കെ എം സി സി യും നടപ്പിലാക്കി വരുന്ന ബൈതുറഹ്മ, സി എച്ച് സെന്റർ തുടങ്ങിയ ജീവകാരുണ്യ പദ്തികൾ പൊതുസമൂഹത്തിനാകെയും മാതൃകയാണ്. ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് കെ എം സി സി ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ്ണ പിന്തുണ വഗ്ദാനം ചെയ്തു

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി എം എച് മുഹമ്മദ് കുഞ്ഞി ,ദുബായ് കെഎം സി സി കാസറഗോഡ് ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കൽ, ഇ.ബി.അഹമദ് ചെടേക്കാൽ, അബ്ദുറഹ്മാൻ ബീച്ചാരക്കടവ്, യൂസഫ് മുക്കൂട്, അഡ്വ.ഇബ്രാഹിം ഖലീൽ, ഫൈസൽ മുഹ്‌സിൻ മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,ഫൈസൽ പട്ടേൽ,ഇസ്മായിൽ നാലാംവാതുക്കൽ,എ ജി എ റഹ്മാൻ,പി ഡി നൂറുദ്ദിൻ,ഷെബീർ കീഴുർ,ശിഹാബ് പാണത്തൂർ,മൻസൂർ മർത്യാ,സുബൈർ അബ്ദുല്ല,മുനീർ പള്ളിപ്പുറം,റഹൂഫ് കെ ജി എൻ, അസ്ലം കോട്ടപ്പാറ ,റഫീഖ് മാങ്ങാട്,തുടങ്ങിയവർ സംബന്ധിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രഷറർ ടി ആർ ഹനീഫ് മേൽപറമ്പ് നന്ദി പറഞ്ഞുദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ആക്ടിങ് പ്രസിഡന്റ സി എച് നൂറുദ്ദിൻ,ഡോക്ടർ കാദർ മാങ്ങാടിന് സമ്മാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP