Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.എം.സി.സി ഇൻഷൂറൻസ് പദ്ധതി 25 വരെ നീട്ടി

കെ.എം.സി.സി ഇൻഷൂറൻസ് പദ്ധതി 25 വരെ നീട്ടി

ദുബൈ: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ഭാഗമായി ദുബൈ കെ.എം.സി.സി നടപ്പാക്കിയ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാവുന്നതിനുള്ള അവസരം ജൂൺ 25 വരെ നീട്ടി. റമദാൻ വ്രതവുമായി ബന്ധപ്പെട്ട തിരക്കിൽ പെട്ടവർക്കും അവസരം ലഭിക്കാനാണ് തിയ്യതി നീട്ടിയത്. റെജിസ്റ്റർ ചെയ്യുന്നവർക്ക് 250000 ദിർഹംസിന്റെ വാർഷിക പരിധിയിൽ നാട്ടിലടക്കം ഇൻഷൂറൻസ് ലഭ്യമാവുന്നുണ്ട്.

65 വയസ്സിനു മുകളിലുള്ളവർക്കും അഗമാവാം എന്നതാണ് ഇതിന്റെ പ്രത്യേകത. 740 ദിർഹംസും വാറ്റ് തുകയുമാണ് പ്രീമിയം. ജൂൺ 25 ന് മുമ്പ് തന്നെ എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാകൈ ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP