Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനോറ യൂഎഇ അജ്മാനിൽ വെച്ച് നടത്തുന്ന മ്യൂസിക് ഇവെന്റിന്റെ ബ്രൗഷർ പ്രകാശനം ചെയ്തു

എനോറ യൂഎഇ അജ്മാനിൽ വെച്ച് നടത്തുന്ന മ്യൂസിക് ഇവെന്റിന്റെ ബ്രൗഷർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഡിസംബർ 6 നു അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്എനോറ യു എ ഇ (എടക്കഴിയൂർ നോൺ റെസിഡന്റ്സ് അസോസിയേഷൻ) നടത്തുന്നമെഗാ മ്യൂസിക് ഇവന്റ് നടക്കായി മഹോത്സാവത്തിന്റെ ബ്രൗഷർ ലോഞ്ചിങ് visual media പാർട്ട്‌നെറായ NTV UAE യുമായി ചേർന്ന് നടത്തി.

ഷാർജ NTV സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ എനോറ മുഖ്യ രക്ഷാധികാരിയും വീപ്പീസ് ഗ്രൂപ്പ് ഉടമയുമായ അബു അബ്ദുള്ള NTV ചെയർമാൻ മാത്തുക്കുട്ടിക്ക് ബ്രൗഷർ നൽകി പ്രകാശനം ചെയ്തു.നടക്കായി മഹോത്സവത്തിന്റെയുംNTV ഗുഡ്ഈവനിങ്ങ് യൂ എ ഇ പ്രോഗ്രാം അവതാരികയുമായനിഷാ യൂസഫ് അവതരിപ്പിച്ചചടങ്ങിൽ എനോറ ഭാരവാഹികൾ പങ്കെടുത്തു.

പ്രസിഡന്റ് റസാക്ക് അമ്പലത്ത്, സെക്രട്ടറി മനാഫ് പാറയിൽ എന്നിവർ സംസാരിച്ചു.നജീം അർഷാദ്, സുമി അരവിന്ദ് എന്നിവർ പങ്കെടുക്കുന്ന മെഗാ മ്യൂസിക് ഇവന്റ് ഉച്ചകഴിഞ് 3.30 നു ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടെ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിച്ചാൽ ഫ്രീ പാസുകൾ ലഭ്യമാകുന്നതാണ്.
0556821585
0526261016
0503342963

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP