Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജാനൂർ തെക്കെപ്പുറം കുടുംബ സംഗമം ; എം ഇബ്രാഹീമിനും കുടുംബത്തിനും സ്വീകരണം നൽകി

അജാനൂർ തെക്കെപ്പുറം കുടുംബ സംഗമം ; എം ഇബ്രാഹീമിനും കുടുംബത്തിനും സ്വീകരണം നൽകി

ദുബായ് : ഫെബ്രുവരി 15 ന് ദുബായ് അൽഖുസൈസ് ക്രസന്റ് ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കാഞ്ഞങ്ങാട് അജാനൂർ തെക്കെപ്പുറം നിവാസികളുടെ സംഗമത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയ എം ഇബ്രാഹീമിനെയും കുടുംബത്തിനെയും കുടുംബ സംഗമ കമ്മിറ്റി ഭാരവാഹികൾ ദുബായ് ഏർപ്പോർട്ടിൽ സ്വീകരിച്ചു.

കള്ളാർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്കായി വിരമിച്ച എം ഇബ്രാഹിം അജാനൂർ തെക്കെപ്പുറം കുടുംബ സംഗമ കമ്മിറ്റി യുടെ മുഖ്യരക്ഷാധികാരി കൂടായാണ്.

എം ഇബ്രാഹീമും പത്‌നിയും മകളായ ഡോ.അമീനാ ഖാദറും മരുമകൻ ഡോ. അബ്ദുൾ ഖാദറുമാണ് കുടുംബ സംഗമത്തിൽ പങ്കെടുക്കാനും യുഎഇ സന്ദർശനത്തിനുമായി ദുബായിൽ എത്തിയത്.

കുടുംബ സംഗമ കമ്മിറ്റി ഭാരവാഹികളായ കരീം കെഎച്ച്, ബഷീർ കാഞ്ഞങ്ങാടൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP