Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ഷാർജയിൽ ഫെബ്രുവരി 1 ന്

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ഷാർജയിൽ ഫെബ്രുവരി 1 ന്

ദുബൈ: ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്റും മുൻ മന്തി മഞ്ഞളാംകുഴി അലി എംഎ‍ൽഎ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓർമ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 1ന് വകുന്നേരം 4 മണി മുതൽ ഷാർജ വാണ്ടെറേഴ്‌സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

ടൂർണമെന്റ്ന്റെ ബ്രോഷർ പ്രകാശനം വള്ളിക്കുന്ന് മണ്ഡലം എംഎ‍ൽഎ പി.അബ്ദുൽ ഹമീദ് മാസ്റ്റർ ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങാട്ടിന് നൽകി നിർവഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ:ഫൈസൽ ബാബു,ദുബായ് കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ സംബന്ദിച്ചു.യു.എ.ഇ പ്രമുഖ 24 ടീമുകൾ മാറ്റുരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിൽ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കെട്ടുന്നത്. ടൂർണമെന്റ്ന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

പി.കെ അൻവർ നഹ (ഉപദേശകസമിതി ചെയർമാൻ),മുസ്ത തിരൂർ,ആവയിൽ ഉമ്മർ,ആർ.ശുക്കൂർ,ചെമ്മുക്കൻ യാഹുമോൻ,പി.വി നാസർ,മുസ്തഫ വേങ്ങര,ഇ.ആർ അലി മാസ്റ്റർ,ഹംസ ഹാജി മാട്ടുമ്മൽ,ഇ.സി മുഹമ്മദ്,ശുഹൈബ് പടവെണ്ണ,അഷ്റഫ് തോട്ടോളി, എന്നിവർ അംഗങ്ങളുമാണ്.

സ്വഗതസംഘം നിഹ്മതുള്ള മങ്കട(ചെയർമാൻ),അബ്ദുൽ അസീസ് പേങ്ങാട്ട്,ഷൗകത്തലി വെങ്കിട്ട,അബ്ദുൽ മുനീർ തയ്യിൽ (വൈസ് ചെയർമാൻ),സലിം വെങ്കിട്ട (ജന:കൺവീനർ),നൗഫൽ ബാബു കൂടിലങ്ങാടി,റാഫി കൊളത്തൂർ,ജൈസൽ മണിയറയിൽ,(കൺവീനർമാർ),വി എം അഷ്റഫ്ട്രഷറർ), ഷഫീഖ് വേങ്ങാട്,സദർ പടിഞ്ഞാറ്റുമുറി (പ്രോഗ്രാം),ഹാഷിം പള്ളിപ്പുറം,അബ്ദുൽ നാസർ കൂടിലങ്ങാടി,(ഫിനാൻസ്),സകീർ ഹുസൈൻ, അന്ജൂം അങ്ങാടിപ്പുറം(വളണ്ടിയർ), ബഷീർ വെള്ളില,മുഹമ്മദാലി കൂട്ടിൽ (ട്രാൻസ്‌പോർട്ട്),അനസ് പി.കെ മങ്കട, ബെൻഷാദ് വെങ്കിട്ട(പബ്ലിസിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. പ്രവാസലോകത്ത് ഈ ഫുട്‌ബോൾ മാമാങ്കം വീഷിക്കാൻ എത്തുന്ന കാൽപന്തു പ്രേമികൾക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0557929329, 0553832977

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP