Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ; അറേബ്യൻ എഫ്.സി ജേതാക്കൾ

രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ; അറേബ്യൻ എഫ്.സി ജേതാക്കൾ

ഷാർജ: പ്രവാസ ലോകത്തെ കാൽപന്തു പ്രേമികൾക്ക് ഗ്രഹാതുലമായ ഫുട്‌ബോൾ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ ബിഗ് മാർട്ട് അറേബ്യൻ എഫ്.സി ജേതാക്കളായി. ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ ഇരുപത്തിനാല് ടീമുകൾ ഷാർജ വാണ്ടറേഴ്‌സ് സ്റ്റെഡിയത്തിൽ സോക്കർ പോരിനിരങ്ങിയപ്പോൾ വെള്ളിയാഴ്ചയുടെ സായാഹനം സോക്കർ പ്രേമികൾക്ക് മുന്നിൽ സുന്ദര മുഹൂർത്തങ്ങളാണ് പിറന്ന് വീണത്.

ഇരുപത്തിനാല് ടീമുകൾ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടന്ന ആവേശകരമായ നോക്കൗട്ട് മത്സരത്തിനു ശേഷം തുല്ല്യ ശക്തികളായ ബിഗ് മാർട്ട് അറേബ്യൻ എഫ്.സി.യും അൽ ഫുറാത്ത് ഗ്രൂപ്പ് ഖൽബ G7 അൽ ഐനും ഒന്നാം സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ അൽ ഫുറാത്ത് ഗ്രൂപ്പ് ഖൽബ G7 അൽ ഐനിനെ തകർത്ത് ബിഗ് മാർട്ട് അറേബ്യൻ എഫ് സി കലശപ്പോരാട്ടത്തിന് ടിക്കെറ്റ് നേടിയപ്പോൾ, രണ്ടാം സെമിഫനലിൽ ലീഗ് റൗണ്ടിൽ വബന്മാരെ മലർത്തിയടിച്ചു വന്ന ആർ.ടി.സി ദേര എഫ്.സിയും സകരിയ ഗ്രൂപ്പും കലാശപോരാട്ടത്തിൻ വേണ്ടി തമ്മിൽ മാറ്റുരച്ചപ്പോൾ കരുത്തരായ സക്കരിയ ഗ്രൂപ്പിനെ മറികടന്ന് ആർ.ടി.സി ദേര എഫ്.സി കലാശപോരാട്ടത്തിന് അർഹരായി.

കലാശപോരട്ടത്തിൽ ചുടുല നീകങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കള നിറഞ്ഞ് കളിച്ചത് ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കി, അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആർ.ടി.സി ദേര എഫ്.സിയുടെ വല കുലുക്കി ബിഗ് മാർട്ട് അറേബ്യൻ എഫ്.സി രണ്ടാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് കിരീടത്തിൽ മുത്തമിട്ടു.ടൂർണമെന്റ് ജേതാക്കൾകുള്ള ട്രോഫിയും ക്യാഷ് അവാർഡും ഫാസ്ട്രാക് ഇലക്ട്രോണിക്‌സ് എം.ഡി അഷ്റഫ് നൽകി.റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി മുസ്തഫ വെങ്ങരയും ഫസ്റ്റ് റണ്ണർഅപ്പിനുള്ള ട്രോഫി ഫാസ്ട്രാക് ഇലക്ട്രോണിക്‌സ് ഓപ്പറേഷൻ മാനേജർ സൈഫും കൈമാറി. ടൂർണമെന്റ് വീഷിക്കാൻ എത്തിയ ഫുട്‌ബോൾ പ്രേമികൾക്ക് വേണ്ടി സംഘാടകർ ഒരുക്കിയ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.എം.സി.സി നേതാവ് പി.കെ അൻവർ നഹ നൽകി

ടൂർണമെന്റിലെ ഫാസ്റ്റ് റണ്ണർഅപ്പായി സക്കറിയ ഗ്രൂപ്പും,സെക്കെന്റ് റണ്ണർ അപ്പായി അൽ ബർഷ പാർക്ക് എഫ്.സിയുമാണ്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ബിഗ് മാർട്ട് അറേബ്യൻ എഫ്.സിയുടെ ഷിബുവും, ബെസ്റ്റ് ഡിഫൻഡർ ആയി ആർ.ടി.സി ദേര എഫ്.സിയുടെ നവാസും, ബെസ്റ്റ് ഗോൾകീപ്പർ ആയി ബിഗ് മാർട്ട് അറേബ്യൻ എഫ്.സിയുടെ റിയാസും അർഹരായി. ഫെയർ പ്ലേ അവാർഡ് അബൂദാബി എഫ്.സി തിരുവേഗപ്പുറയും കരസ്ഥമാക്കി. ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ സെക്രട്ടറി പി.വി നാസർ,സെക്രട്ടറി നിഹ്മതുള്ള മങ്കട തുടങ്ങിയ വിവിധ എമിരേറ്റ്‌സിലെ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ദിച്ചു.

മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങ്ങാട്ട്, ജന:സെക്രട്ടറി സലിം വെങ്കിട്ട, ട്രഷർ വി എം അഷ്റഫ് മൂർക്കനാട്,ഷഫീഖ് വേങ്ങാട് എന്നിവർ വിവിധ ട്രോഫികൾ നൽകി. ഷൗകത്തലി വെങ്കിട്ട,നൗഫൽ കൂടിലങ്ങാടി,അബ്ദുൽ നാസർ കൂടിലങ്ങാടി, ബഷീർ വെള്ളില,റാഫി കൊളത്തൂർ,ഹാഷിം പള്ളിപ്പുറം,സദർ പടിഞ്ഞാറ്റുമുറി,ബെൻഷാദ് വെങ്കിട്ട, അൻജൂം,പി.കെ അനസ്,മുഹമ്മദാലി കൂട്ടിൽ,ബാസിത്ത് വേങ്ങാട്,അമീൻ അരിപ്ര,ഫിറോസ്,അബ്ദു റസാക്ക്,അബ്ദുറഹിമാൻ മങ്കട , അലവികുട്ടി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP