Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുഡ് വിൽ സോക്കർ ഫെസ്റ്റിവൽ; സെപ്റ്റംബർ 13,14,15 തീയതികളിൽ നടത്തുന്ന ഫുട്‌ബോൾ സൗഹൃദ മത്സരങ്ങളിൽ ദുബായ്എക്‌സ്പാറ്റ് പങ്കാളികളാകും

ഗുഡ് വിൽ സോക്കർ ഫെസ്റ്റിവൽ; സെപ്റ്റംബർ 13,14,15 തീയതികളിൽ നടത്തുന്ന ഫുട്‌ബോൾ സൗഹൃദ മത്സരങ്ങളിൽ ദുബായ്എക്‌സ്പാറ്റ് പങ്കാളികളാകും

കുറച്ചുഫുട്‌ബോൾചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിലേറെ ആയപ്പോൾ ആണ് ഇന്ത്യയിൽ ബ്രിട്ടീഷുകാർ ഫുട്‌ബോൾ കൊണ്ടു വരുന്നത്. ഡ്യൂറന്റ്കപ്പ് ആണല്ലോ ലോകത്തെ മൂന്നാമത്തെ പഴക്കമുള്ള കപ്പ് .

ഇന്ത്യയിൽ ഉള്ള ബ്രിട്ടീഷ് ആർമ്മിക്ക് ഒരു വിനോദം എന്ന നിലയിൽ ആയിരുന്നു തുടക്കം , എന്നാൽ അത് ദ്ദേശീയർ നെഞ്ചിലേറ്റി . ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കത്തയിൽ ആയിരുന്നു ഇവിടുത്തെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ക്ലബ് ,ശാരദാ ഫുട്‌ബോൾ ക്ലബ് സുരക്ഷിതമായ കപ്പൽയാത്രകൾ കൂടുതൽ ഇന്ത്യക്കാരെ 18 -) നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഭാഗ്യാന്വേഷികൾ ആക്കി , ആഫ്രിക്ക ,കിഴക്കുദേശങ്ങൾ , ഗൾഫ്രാജ്യങ്ങൾ എന്നിവ അവയിൽഉൾപ്പെടുന്നു ഇതിൽ പ്രത്യേകിച്ച് യു.എ.ഇയിൽ ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാർ എത്തിപ്പെട്ടു .അപ്പോഴേക്കും കാൽപന്തുകളി ലോകം മുഴുവൻ അറിയുന്ന ഒരുകായിക വിനോദമായി വളർന്നു കഴിഞ്ഞിരുന്നു .

ഉത്ഭവം

1936 ൽ ,സേലങ്കോർ ഇന്ത്യൻ സ്പോർട്സ് കൗൺസിൽ (SISC), മലേഷ്യയിലെ ഇന്ത്യക്കാരുടെ കായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മലേഷ്യൻ സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു. അതിനുശേഷം 2005ൽ ലോകത്തിന്റെ പലഭാഗങ്ങളിൽ ഉള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബുകൾ , SISC യുടെ നേതൃത്വത്തിൽ അംഗ്വത രാജ്യങ്ങളിൽ എല്ലാ വര്ഷങ്ങളിലും ഒരു ഫുട്‌ബോൾ സൗഹൃദ മത്സരങ്ങൾ നടത്താൻ തീരുമാനിക്കുകയുണ്ടായി . മൂന്ന് രാജ്യങ്ങളിൽ തുടങ്ങിയ അംഗ്വതം ഇന്ന് പത്തിൽ കൂടുതൽ രാജ്യങ്ങളായി വളർന്നു . ഇന്ത്യ , മലേഷ്യ , സിങ്കപ്പൂർ , ഇൻഡോനേഷ്യ യു.എ.ഇ , ശ്രീലങ്ക , ഇറ്റലി , യു.കെ , വെയിൽസ് , സൗത്ത്ആഫ്രിക്ക , മൗറീഷ്യസ് എന്നിവയാണ് ഇപ്പോൾ ഉള്ള അംഗത്വ രാജ്യങ്ങൾ. 2014 ൽ ദുബായ് എക്‌സ്പാറ്റ്സ്, IIMGSF ൽ അംഗത്വം എടുക്കുകയും മലേഷ്യയിൽ വെച്ച് നടന്ന മാമാങ്കത്തിൽ പങ്കെടുക്കുകയും ചെയ്തു.

IIMGSF പ്രത്യേകതകൾ

ഏഷ്യയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തങ്ങളുടെ ഫുട്‌ബോൾ സൗഹൃദങ്ങൾ യു.കെ ,സൗത്ത് ആഫ്രിക്ക , ഉൾപ്പെടയുള്ള രാജ്യങ്ങൾ വരെ നീളുന്ന തരത്തിൽ , ദുബായ് എക്‌സ്പാറ്റ്തങ്ങളുടെ ഫുട്‌ബോൾകളിയുടെ ചാരുത കാഴ്ചവെച്ചു . പരമ്പരാഗത ഫിഫ നിയമപ്രകാരമുള്ള പതിനൊന്നു പേരുടെ ശൈലിയിൽ ഉള്ള കളികൾക്കാണ് മുൻഗണന. കളിക്കാരുടെ ക്ഷേമത്തിനും ആരോഗ്യത്തിനും കോട്ടം തട്ടാത്ത രീതിയിൽ , യു.എ.ഇയി ലും , വിദേശ രാജ്യങ്ങളിലും കളിക്കാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നു .

SISC ൽ അംഗ്വതം നേടിയത് കാരണം കൂടുതൽ വിദേശരാജ്യങ്ങൾ സന്ദർശിക്കുവാനും ,അവരുമായി കൂടുതൽ സംസ്‌കാരങ്ങളും സൗഹൃദങ്ങളും പങ്കിടുവാനും സാധിക്കുന്നു.2015 ൽ സൗത്ത്ആഫ്രിക്കയിൽ, ഡർബണിൽ വച്ച് ദുബൈ എക്‌സ്പാറ്റ്സ് , IIMGSF-ന്റെ കൊടി ദുബായിലേക്ക് കൊണ്ടുവരികയും 2016 ൽ യു.എ.ഇ യുടെ 46 -) ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2016 നവംബർ 30 മുതൽ ഡിസംബർ 2 വരെ വിജയകരമായി ഫുട്‌ബോൾ മാമാങ്കം നടത്തുകയും ചെയ്തു . ഈ അവസരത്തിൽ യു.എ.ഇയിൽ ഉള്ള ഫുട്‌ബോൾ ആരാധകരുടെ സഹായ സഹകരണങ്ങൾ ഇവിടെ പ്രത്യേകം സ്മരിക്കുന്നു .അതിനു ശേഷം ഇന്ത്യ (2017), ശ്രീലങ്ക (2018) എന്നീ രാജ്യങ്ങളും ദുബായ് എക്‌സ്പാറ്റ് സ്സന്ദർശിക്കുകയുണ്ടായി

2019 ൽ സിങ്കപ്പൂർ ,തായ്ലൻഡിലെ ക്രാബി എന്ന ദ്വീപിൽ സെപ്റ്റംബർ 13,14,15 തീയതികളിൽ നടത്തുന്ന ഫുട്‌ബോൾ സൗഹൃദ മത്സരങ്ങളിൽ കളിക്കാൻ ദുബായ്എക്‌സ്പാറ്റ് സ്സെപ്റ്റംബർ 11ന് യത്ര തിരിക്കുന്നു

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :

അബ്ദുൽ സലാം (ചെയർമാൻ ദുബായ് എക്‌സ്പാറ്റ്)

സന്തോഷ് കുന്നത്ത് (മാനേജർ ദുബായ് എക്‌സ്പാറ്റ്)

അൻവർ കൽപ്പറ്റ(ജന:കോർഡിനേറ്റർ)

സൈതലവി (കോയ) (കൺവീനർ)

രെജിത്ത് (ടെക്‌നിക്കൽ ഡയറക്റ്റർ)

സുബൈർ പി.വി (കോർഡിനേറ്റർ)

യാസർ (കോർഡിനേറ്റർ)

അബ്ദുൽ സലാം

യൂസുഫ് യോ-യോ

സുബൈർ,

ഇഫ്തിക്കർ

,യൂസുഫ്,

ഷാഫി,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP