Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെവൻ സ്റ്റാർ അജ്മാൻ സോക്കർ ലീഗ്;ആർ.ടി.സി ദുബൈ ജേതാക്കളായി

സെവൻ സ്റ്റാർ അജ്മാൻ സോക്കർ ലീഗ്;ആർ.ടി.സി ദുബൈ ജേതാക്കളായി

സ്വന്തം ലേഖകൻ

അജ്മാൻ : യു.എ.ഇ പ്രവാസികൾക്ക് ആവേശമായി സെവൻസ്റ്റാർ അജ്മാൻ വെള്ളിയാഴ്ച സങ്കടിപ്പിച്ച അഖിലേന്ത്യാ ഫുഡ്‌ബോൾ ട്ടൂർണ്ണമെന്റിൽ ആർ.ടി.സി ദുബൈ ജേതാക്കളായി.

യു.എ.ഇ യിലുള്ള പ്രഗൽഭരായ 24 ഇന്ത്യന് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിന്റെ വാശിയേറിയ കലാശ പോരാട്ടത്തിൽ ആർ.ടി.സി ദുബൈയും അൽ ഫുറാത്ത് ഗ്രൂപ്പും കളം നിറഞ്ഞ് കളിച്ചപ്പോൾ മൽസരം സമനിലയിൽ കലാശിച്ചു.തുടർന്ന് നടന്ന ടൈ ബ്രേക്കറിൽ അൽഫുറാത്ത് ഗ്രൂപ്പിനെ തോൽപ്പിച്ച് ആർ.ടി.സി ദുബൈ ചാമ്പ്യന്മാരായി.

സമ്മാനദാന ചടങ്ങിൽ വിന്നെഴ്സ്സിനുള്ള ട്രോഫി സെവൻ സ്റ്റാർ അജ്മാൻ പ്രസിഡന്റ് നൗഫൽ അരീക്കോട് കൈമാറി രണ്ടാം സ്ഥാനക്കാരായ അൽ ഫുറാത്ത് ഗ്രൂപ്പിനുള്ള ട്രോഫി സെവൻ സ്റ്റാർ മാനേജർ സുഹൈൽ കൈമാറി. മൂന്നാം സ്ഥാനം ഫോറം ഗ്രൂപ്പും നാലാം സ്ഥാനത്തിന് എഫ്.സി പട്ടിശേരിയൻസും അർഹരായി.

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ആസിഫ് അൽ ഫുറാത്ത് ഗ്രൂപ്പ്,ബെസ്റ്റ് ഡിഫൻഡർ ആയി ഇർഫാൻ ആർ.ടി.സി ദുബൈ,മികച്ച ഗോൾ കീപ്പറായി ആഷിക് അൽഫുറാത്ത് & ആഷിക്ക് ഫോറം ഗ്രൂപ്പ് എന്നിവര് അർഹരായി.സെവൻ സ്റ്റാർ അജ്മാൻ കൺവീനർ ലബീബ് വാഴക്കാട്,സാദിക്ക് കൊണ്ടോട്ടി,റൈസൽ ,നിയാസ്ബാബു,റാഷിദ് ഓട്ടുപാറ എന്നിവർ നേതൃത്തം നൽകി.സെവൻസ്റ്റാർ മുൻ മാനേജറും ഇപ്പോൾ കെഫ വൈസ് പ്രസിഡണ്ടും ആയ ദിലീപ് കക്കാട്ട് നന്ദിയും രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP