Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൽദെയ്ദ് ചാമ്പ്യൻസ് ലീഗ്;കിരീടം വാനിലുയർത്തി ദാനത്ത് എഫ്സി

അൽദെയ്ദ് ചാമ്പ്യൻസ് ലീഗ്;കിരീടം വാനിലുയർത്തി ദാനത്ത് എഫ്സി

സ്വന്തം ലേഖകൻ

ഷാർജ : ഫ്രണ്ട്‌സ് ക്ലബ് അൽദെയ്ദ് ആതിഥേയമരുളി ദെയ്ദ് അൽ ബത്തായ സ്റ്റേഡിയത്തിൽ അരങ്ങേറിയ മൂന്നാമത് അൽദെയ്ദ് ചാമ്പ്യൻസ് സോക്കർ ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് കോബ്ര എഫ്‌സിയെ തകർത്ത് ദാനത്ത് എഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ കിരീടം വാനിലുയർത്തി.

ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യത്തിൽ രാവിനെ പകലാക്കി ദെയ്ദ് അൽബത്തായ സ്റ്റേഡിയത്തിൽ അരങ്ങേറിയ കാൽപന്തുകളി മാമാങ്കത്തിലെ അതിവാശിയേറിയ ഫൈനൽ പോരാട്ടത്തിലെ ആദ്യ പകുതിയിലെ അഞ്ചാം മിനുട്ടിൽ ലഭിച്ച സെൽഫ് ഗോളിലൂടെയാണ് ദാനത്ത് എഫ്‌സി ലീഗിലെ ജേതാക്കളായി ചാമ്പ്യൻപട്ടം വാനിലുയർത്തിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദാനത്ത് എഫ്സി യുടെ ആബിദും , ഏറ്റവും കൂടുതൽ ഗോൾ നേടി ടോപ്പ് സ്‌കോററർ പട്ടം വാരിയേസ് എഫ്സിയുടെ താരം കുഞ്ഞിപ്പയും ദാനത്ത് എഫ്സിയുടെ ആബിദും പങ്കിട്ടെടുത്തപ്പോൾ മികച്ച ഗോൾകീപ്പർ പട്ടവും കോബ്രാ എഫ്സിയുടെ കുഞ്ഞിപ്പയും ദാനത്ത് എഫ്സിയുടെ സക്കീറും പങ്കിട്ടെടുത്തു.

മൂന്നാമത് ഫ്രണ്ട്‌സ് ക്ലബ് അൽദെയ്ദ് സോക്കർ ചാമ്പ്യൻസ് ലീഗിലെ മികച്ച ടീമായി വാരിയേസ് എഫ്‌സിയെ തെരഞ്ഞടുത്തു.ഷാർജ അൽദെയ്ദ് യൂത്ത് സെന്റർ അംഗം ഹനീഫ മുഖ്യാതിഥിയായി പങ്കെടുത്ത സമാപന സമ്മാനദാന ചടങ്ങിൽ ഫ്രണ്ട്‌സ് അൽദെയ്ദ് ക്ലബിന്റെ ക്യാപ്റ്റൻ സിറാജും, വൈസ്‌ക്യാപറ്റൻ നൗഫലും സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP