Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

കൽബ (ഷാർജ ): ഇഫ്താർ സംഗമങ്ങൾ ഐക്യവും പരസ്പര സ്‌നേഹവും മതസൗഹാർദവും സാഹോദര്യവും പരിപോഷിപ്പിക്കുമെന്നു മശ്ഹൂർ മൗലവി അഭിപ്രായപ്പെട്ടു . തിരിച്ചറിവുകൾക്കും പരസ്പരം മനസ്സിലാക്കാനും ഇടപഴകാനും ഇത്തരം പരിപാടികൾ അവസരമൊരുക്കുമെന്നും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

സഹനശക്തി വർധിപ്പിക്കുന്നതിനും വെറുപ്പിന്റയ് അന്തരീസുഖം ഇല്ലാതാക്കുന്നതും പ്രചോദനമാവുന്നതുമായ വേദികളാണത്. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽസമദ് , ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ,വി ഡി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ടി പി മോഹൻദാസ്, സി എക്‌സ് ആന്റണി ,കെ സുബൈർ എടത്തനാട്ടുകര , വി അഷ്റഫ് , പി എം സൈനുദ്ധീൻ, ശിവദാസൻ , ബാബു ഗോപി , ,ഷജീർ , അഷ്റഫ് വി, മുജീബ് കക്കട്ടിൽ അഷ്റഫ്‌പൊന്നാനി, അജ്മൽ അരീക്കോട്, സമ്പത്തുകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ സംഘടനാ പ്രതിനിധികളും സ്ത്രീകളും കുട്ടികളുമടക്കം 300 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു . സ്ത്രീ കൾക്കും പുരുഷന്മർക്കും പ്രതേകം പ്രാർത്ഥനാ സൗകര്യവും ക്ലബ്ബിൽ തന്നെ ഒരുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP