Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎംസിസി യുഎഇ കമ്മിറ്റി മില്ലത്ത് ട്രോഫി 2019 ; പതിനാറോളം ടീമുകൾ മാറ്റുരയ്ക്കും

ഐഎംസിസി യുഎഇ കമ്മിറ്റി മില്ലത്ത് ട്രോഫി 2019 ; പതിനാറോളം ടീമുകൾ മാറ്റുരയ്ക്കും

ഷാർജ : ഐഎംസിസി യുഎഇ കമ്മിറ്റി ആതിഥേയമരുളുന്ന പ്രഥമ മില്ലത്ത് ട്രോഫി 2019 സൂപർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ യുഇയിലെ കേരളാ ഫുട്ബോൾ അസോസിയേഷനായ കെഫയുടെ അംഗീകൃത ടൂർണമെന്റുകളിലെ സ്ഥിര സാന്നിധ്യങ്ങളായ ഏറ്റവും മികച്ച പതിനാറോളം ടീമുകൾ പരസ്പരം മാറ്റുരയ്ക്കാനെത്തും.

ജനുവരി പതിനൊന്ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടി ഫുട്ബോൾ മാമാങ്കത്തിന് കൊടി ഉയരും.ഷാർജാ വാൻഡറേർസ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് ( ഫിഫോ സ്റ്റേഡിയം ) മത്സരം അരങ്ങേറുക.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോട് കൂടി ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം രാത്രി പതിനൊന്ന് മണിവരെ നീളും. ഗ്ലോബ് ട്രെക്കേർസ്, ഹൗസ് ഓഫ് ഇവൈസിസി ഏരിയാൽ ,കോസ്റ്റൽ ട്രിവാൻഡ്രം ജെഡി പുൽവിലാ, അജ്മാസ് ഇഖ്ബാൽ നഗർ, വേൾഡ് ലിങ്ക് അൽ ഐൻ മലയാളി സമാജം,മാഞ്ചസ്റ്റർ ഷിപ്പിങ് എഫ്‌സി,ബിഗ് അറേബ്യൻ എഫ്‌സി,അൽഫുറാത്ത് ഗ്രൂപ്പ് ഖൽബാ അൽ ഐൻ ,ഹീറോസ് കുറ്റിപ്പുറം,ചേടികമ്പനീ ബ്രദേഴ്സ്, ഹസീന ചിത്താരി, നെസ്റ്റോ ഗ്രൂപ്പ്,ഫേക്കാ ഇൻഡോർ അക്കാദമി, മക്തും എഫ്സി,നസീം അൽ ഐൻ ചെമ്പരിക്കാ,ദേരാ എഫ്സി തുടങ്ങിയ പതിനാറോളം ടീമുകളാണ് മില്ലത്ത് ട്രോഫി 2019 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP