Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻകാസ് ഫുജൈറ അക്കാദമിക് എക്‌സല്ലൻസ് അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു

ഇൻകാസ് ഫുജൈറ അക്കാദമിക് എക്‌സല്ലൻസ് അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു

ഫുജൈറ: ഗൾഫിലും മറ്റുമുല്ലള്ള പ്രവാസി വിദ്യാർത്ഥികൾക്ക് തുടർ ഉന്നത വിദ്യഭ്യാസത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തെയ്യാറാവണമെന്നും പ്രവാസികളുടെ മക്കളായതിന്റെ പേരിൽ അവരെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മാഫിയകൾക്ക് അവസരമൊരുക്കരുതെന്നും മുൻ കേരള ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.

കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിക്കും മാറ്റങ്ങൾക്കും പ്രവാസി മലയാളികകൾക്കു വലിയ പങ്കുള്ളതായും രാജ്യം അവരോടു ഏറെ കടപ്പെട്ടിരിക്കുന്നു വെന്നും ലോകത്തുതന്നേ ശ്രദ്ധേയമായ സാന്നിധ്യമറിയിക്കാൻ മലയാളികക്കായിട്ടുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.പഠന രംഗത്ത് മിടുക്കരായ വിദ്യാർത്ഥികളെ
പ്രോത്സാഹിപ്പിക്കാനും മറ്റു മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കാനും ഇൻകാസ് ഫുജൈറ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നും അവരുടെ നല്ല പ്രവർത്തനങ്ങൾക്കു പ്രവാസി ഹൃദങ്ങളിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത്തിന്റെ തെളിവാണ് ഇവിടെ എത്തിച്ചേർന്ന ജനക്കൂട്ടവും അവരുടെ ആവേശവുമെന്നും അദ്ദേഹം പറഞ്ഞു. എട്ടാമത് സജിതാ ഗ്രൂപ്പ് - ഇൻകാസ് ഫുജൈറ അക്കാദമിക്ൾ എക്‌സല്ലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ .

യു എ ഇ യുടെ വടക്കു കിഴക്കൻ മേഖലയിലുള്ള അഞ്ചു സ്‌കൂളുകളിൽ നിന്നായി 57 വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. വിവിധ മേഖലയിൽ വ്യക്തി മുദ്രപതിപ്പിച്ച 6 വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

അതിൽ ഏറ്റവുംപ്രധാനപ്പെട്ട വ്യക്തിത്വം മുൻ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീമാൻ സി എം ഇബ്രാഹിം ആയിരുന്നു. കേരള വികസനത്തിന്റെ കുതിച്ചു ചാട്ടത്തിനു പ്രതേകിച്ചു മലബാറിന്റെ വികസനത്തിന് ശക്തി പകരുന്ന കണ്ണൂർ എയർപോർട്ടിന് ആദ്യ അനുമതി നൽകിയ അദ്ദേഹത്തെ ആദ്യമായി ഒരു പ്രവാസി സംഘടന പ്രൗഢ ഗംഭീരമായ സദസ്സിൽ വെച്ച് ആദരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ദേഹത്തിന് മൊമെന്റോ നൽകി. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ അദ്ദേഹം തനിക്കു ലഭിച്ച അവസരങ്ങളിൽ പരമാവധി കേരളത്തിനും രാജ്യത്തിനും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു പറഞ്ഞു.

കേരളത്തിൽ സർവ്വ നാശം വിതച്ചു കഴിഞ്ഞ വർഷംമുണ്ടായ മഹാപ്രളയത്തിൽ ജീവൻ പണയം വെച്ചും നിരവധി ആളുകളെ രക്ഷപ്പെടുത്തിയ പ്രവാസികളായ മലയാളികളായ കൽബയിൽനിന്നുള്ള ജാഫർ, നൗഫൽ എന്നീ രണ്ടു മൽസ്യ തൊഴിലാളികളെ ചടങ്ങിൽ പ്രതേകം ആദരിച്ചു.

ഫുജൈറ പൊലീസ് ഡിപ്പാർട്‌മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥൻ റഷീദ് ബിൻ സായിദ് , പരിപാടിയുടെ മുഖ്യ പ്രയോജകരായ സാജിത ഗ്രൂപ്പ് ഖോർഫക്കാൻ ,മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻവർ തുടങ്ങിയവർ വിശിഷ്ട്ടാതിഥികളായി , വ്യവസായ പ്രമുഖരായ മുഹമ്മദ് ആരിഫ് ഖുറേഷി,റഷീദ്ശൗക്കത് ,തുടങ്ങിയവരും പങ്കെടുത്തു.ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു.

ഡോക്ടർ കെ സി ചെറിയാൻ, ടി ആർ സതീഷ്‌കുമാർ, പി സി ഹംസ, സാമുവൽ വർഗീസ്, എ കെ യൂസുഫലി, ജിതേഷ് നബ്രോൺ , നാസർ പറമ്പിൽ, മനാഫ് ഒളങ്കര , സന്തോഷ് കെ മത്തായി, വത്സൻ കണ്ണൂർ , ഇൻകാസ് ഫുജൈറ ജില്ലാ ഭാരവാഹികൾ, തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് ഫുജൈറ കോട്ടയം ജില്ലാ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം തിരുവഞ്ചൂർ നിർവഹിച്ചു, ജില്ലാ പ്രസിഡന്റ് ബിനോയ് ക്കു അദ്ദേഹം രേഖകൾ കൈമാറി .

സിനിമ പിന്നണി ഗായിക ഹർഷ ചന്ദ്രനും സംഘവും നയിച്ച ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട ഫുജൈറ മീഡിയ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP