Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇൻകാസ് ഫുജൈറ- കോട്ടയം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ഇൻകാസ് ഫുജൈറ- കോട്ടയം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഫുജൈറ: കോൺഗ്രസ് പ്രവർത്തകരുടെ വികാരം കണക്കിലെടുത്തു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ക്രിയാത്മകമായി കൂടുതൽ ഊർജ്ജസ്വലമായി പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തെയ്യാറാകണമെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനങ്ങൾ നെഞ്ചിലേറ്റിയ നെഹ്റു കുടുംബത്തിന്റെ കരിഷ്മയിൽ മാത്രം രാഷ്ട്രീയഭാവി രൂപപ്പെടുത്തുകയും സൗഭാഗ്യങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുന്ന നേതാക്കൾ പാർട്ടിക്ക് ബാധ്യതയാണ്. പ്രസിഡന്റ്‌ന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നതിൽ പ്രവർത്തകർ കടുത്ത നിരാശയിലാണ്. ജനവിരുദ്ധ ഭരണം ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുമ്പാൾ അതിനെ വേണ്ട വിധം ചെറുക്കാൻ നമുക്ക് കഴിയുന്നില്ല.

പാർട്ടി പ്രവർത്തകരുടെ ആത്മാധൈര്യം വർധിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നും ഇൻകാസ് ഫുജൈറ കോട്ടയം ജില്ലാകമ്മിറ്റി നിർവ്വഹക സമിതി യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജോയ് ഇഞ്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി ജോജു മാത്യു, ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ കെ സി ചെറിയാൻ, തുടങ്ങിയവർ പ്രസംഗിച്ചു.

മുൻ കേരള ഗവർണറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് , ജില്ലയിൽ മരണമടഞ്ഞ മറ്റു നേതാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു. പുതിയ ഭാരവാഹികളായി ബിജോയ് ഇഞ്ചി പറമ്പിൽ(പ്രസിഡന്റ് ) ലസ്റ്റിൻ ഉണ്ണി ചെമ്പഴന്തി , മാത്യു പുളിമൂട്( വൈസ് പ്രസിഡന്റ് മാർ) ടിജോ തോമസ് ( ജനറൽ സെക്രട്ടറി) ഷൈൻ വർഗീസ് ( ജോയിന്റ് സെക്രട്ടറി) ബിനോയ് വർഗീസ് ( ട്രഷറർ) , എന്നിവരെയും തെരെഞ്ഞെടുത്തു. ലസ്റ്റിൻ ഉണ്ണി സ്വാഗതവും ബിനോയ് നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP