Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എം എം ഹസ്സന് അഭിവാദ്യമർപ്പിച്ചു ഇൻകാസ് നേതാക്കൾ ഉപവാസ വേദിയിൽ

എം എം ഹസ്സന് അഭിവാദ്യമർപ്പിച്ചു ഇൻകാസ് നേതാക്കൾ ഉപവാസ വേദിയിൽ

സ്വന്തം ലേഖകൻ

ഫുജൈറ : വിഭാഗീയ സൃഷ്ട്ടിക്കുന്ന പൗരത്വഭേദഗതി നിയമം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് ഉപവാസമനുഷ്ട്ടിച്ച മുൻ കെ പി സിസി പ്രസിഡന്റ് എം എം ഹസ്സന് അഭിവാദ്യമർപ്പിക്കാനും പിന്തുണ അറിയിക്കാനും കോൺഗ്രസ് ന്റെ പ്രവാസി സംഘടനയായ ഇൻകാസ് ന്റെ നേതാക്കളും ഭാരവാഹികളും ഉപവാസ വേദിയിലെത്തി.

ഇൻകാസ് ന്റെ ചാർജുള്ള കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് , ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ, ഗ്ലോബൽ കമ്മിറ്റി അംഗം ഷാജി പെരുമ്പിലാവ് , ഫുജൈറ ട്രഷറർ നാസർ പാണ്ടിക്കാട്, ദീപ അനിൽ, ഡോ :: കെ സി ചെറിയാൻ , നാസർ കാരയ്ക്കാമണ്ഡപം, അബ്ദുൽ അസസ് തുടങ്ങിയവരാണ് വേദിയിൽ എത്തിയത്.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൽഘാടനം ചെയ്ത ഉപവാസത്തിൽ നിരവധിയാളുകൾ പങ്കെടുത്തു, പ്രവാസികളിൽ നിയമം ഉണ്ടാക്കിയ ആശങ്ക എ ഐ സി സി ജനറൽ സെക്രട്ടറി യുമായും  എം എം ഹസ്സനുമായും ഇൻകാസ് നേതാക്കൾ പങ്കു വെക്കുകയും കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രവാസ ലോകത്തിന്റെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP