Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളുടെ മടക്കയാത്ര സൗജന്യമാക്കണം; സർവീസുകൾ കൂട്ടണം: ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും ഉയർന്ന യാത്രകൂലിയും സർവീസ് കളുടെ അപര്യാപതയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആത്മാർത്ഥതയിൽ സംശയമുണ്ടാക്കുന്നതാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. അർഹതപെട്ടവർക്കു യാത്രസൗജന്യം നൽകണം. പ്രവാസി ക്ഷേമത്തിനായി എംബസികളുടെ കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തണം. മാസങ്ങളായി ജോലി ഇല്ലാത്തവർ, വിസിറ്റ് വിസയിൽ വന്നവരും, രോഗികളുമായ പാവപ്പെട്ടവർക്ക് എങ്കിലും സർക്കാർ സഹായമുണ്ടാവണം, കഴിയാവുന്നത്ര മലയാളികൾക്ക് സംസ്ഥാന സർക്കാരും നോർക്കയും ടിക്കറ്റ് നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണം. സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ടാക്കണം. പരിശോധന നിർബന്ധമാക്കണം. യുദ്ധ കാലാടിസ്ഥനത്തിൽ പ്രവാസികളെ മടക്കി എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP