Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിലെത്തിയ സിപി ജോണിനെ ഇൻകാസ് ഫുജൈറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു

യുഎഇയിലെത്തിയ സിപി ജോണിനെ ഇൻകാസ് ഫുജൈറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു

ഫുജൈറ: ദുരാരോപണങ്ങളും വിവാദങ്ങളുമുണ്ടാക്കി കേരളം കണ്ട ഏറ്റവും നല്ല വികസനോന്മുഖവും ജനക്ഷേമകരവും സാമൂഹ്യ സുരക്ഷിതത്വം നൽകിയതുമായ ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മറയിടാനുള്ള വിഫല ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരള പ്ലാനിങ്ങ് ബോർഡ് അംഗവും യുഡിഎഫ് നേതാവുമായ സിപി ജോൺ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുഷ്ട ലാക്കോടെ നോക്കി കാണുന്നവർ ഒഴികെ എല്ലാ വിഭാഗങ്ങളും സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തരാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്‌നേഹസ്പർശമേൽക്കാത്ത ഒരു കുടുംബവും കേരളത്തിലില്ല എന്നും അദ്ദേഹം പറഞ്ഞു. യുഎഇലെത്തിയ അദ്ദേഹത്തിന് ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളത്. പ്രവാസി ക്ഷേമത്തിനായി കൂടുതൽ തുക വകയിരുത്തി. പ്രാദേശിക ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതിന് 'എൻആർഐ ഗ്രാമസഭ' എന്നാ പുത്തൻ ആശയം വലിയ മാറ്റമുണ്ടാക്കും. നാട്ടിൽ അടിസ്ഥാന രേഖയായി കണക്കാക്കുന്ന റേഷൻ കാർഡ് പുതുക്കുന്നതിനും പുതിയതിന് അപേക്ഷിക്കുന്നതിനും പ്രവാസി കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളുണ്ടാവും. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ പെനാൽട്ടി ഈടാക്കുന്ന ബാങ്കുകളുടെ നടപടി അടുത്ത ബാങ്ക് അധികൃതരുമായുള്ള യോഗത്തിൽ ഉന്നയിക്കും. പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾക്ക് പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടും. മൂലധന നിക്ഷേപമുള്ള സഹകരണ ബാങ്കുകളിൽ എൻആർഐ അക്കൗണ്ടുകൾ തുറക്കാനും വായ്പകൾ ലഭ്യമാക്കാനും കഴിയുമോ എന്ന് പരിശോധിക്കും.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ പികെ ഷാജിമോൻ, ഹംസ പിസി, ജോജു മാത്യു ഫിലിപ്പ്, നാസർ പാണ്ടിക്കാട്, എൻ എം അബ്ദുൽ സമദ്, രവീന്ദ്രൻ കുത്തൂർ, മനാഫ്, സന്തോഷ്, സവാദ്, ഫിറോസ്, സിറാജ്, പ്രശാന്ത് ചാവക്കാട് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP