Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മീഡിയ അബുദാബി; റാശിദ് പൂമാടം പ്രസിഡണ്ട്, ടി പി അനൂപ് ജനറൽ സെക്രട്ടറി

ഇന്ത്യൻ മീഡിയ അബുദാബി; റാശിദ് പൂമാടം പ്രസിഡണ്ട്, ടി പി അനൂപ് ജനറൽ സെക്രട്ടറി

അബുദാബി : അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികളായി റാശിദ് പൂമാടം ( സിറാജ് ) പ്രസിഡണ്ട്, ഷിൻസ് സെബാസ്റ്റ്യൻ (ജനം) വൈസ് പ്രസിഡണ്ട് , ടി പി അനൂപ് (മാതൃഭൂമി) ജനറൽ സെക്രട്ടറി, സമീർ കല്ലറ (മാതൃഭൂമി ടി വി) ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗംങ്ങളായി റസാഖ് ഒരുമനയൂർ, നൗഫൽ തങ്ങൾ, ടി പി ഗംഗാധരൻ, അബ്ദുൽ റഹ്മാൻ, സമദ് , അനിൽ സി ഇടിക്കുള, ധനജയശങ്കർ എന്നിവരെ തിരഞ്ഞെടുത്തു. ടി പി ഗംഗാധരൻ റിട്ടേണിഗ് ഓഫീസറായിരുന്നു.

പ്രസിഡണ്ട് റാശിദ് പൂമാടം നന്ദി പറഞ്ഞു. കേരളത്തിലെ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എം എ പ്രവർത്തകർ സ്വരൂപിച്ച തുക കൈമാറി. വരും ദിനങ്ങളിലും കേരളത്തിലെ പ്രളയത്തിന് കൈതാങ്ങായി സഹായങ്ങൾ എത്തിക്കുമെന്ന് പുതിയ ഭാരവിഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP