Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലെൻസ് വ്യൂ അന്താരാഷ്ട്ര ഹ്രസ്വചിത്രമേള വെള്ളിയാഴ്ച ഷാർജയിൽ

ലെൻസ് വ്യൂ അന്താരാഷ്ട്ര ഹ്രസ്വചിത്രമേള വെള്ളിയാഴ്ച ഷാർജയിൽ

സ്വന്തം ലേഖകൻ

ഷാർജ: ലെൻസ് വ്യൂ ഷാർജ സംഘടിപ്പിക്കുന്ന 4-മത് അന്താരാഷ്ട്ര ഹ്രസ്വചിത്രമേള 18 ന് വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.വിവിധ ഭാഷകളിലുള്ള 70 ഓളം ചിത്രങ്ങളിൽ നിന്നും വിദഗ്ദ ജൂറി തെരെഞ്ഞെടുത്ത 19 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.പ്രശസ്ത സംവിധായകൻ സിബി മലയിലാണ് ജൂറി ചെയർമാൻ.

മികച്ച ചിത്രം, യു.എ.ഇയിൽ ചിത്രീകരിച്ച മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി, തിരക്കഥ,ക്യാമറമാൻ, പശ്ചാത്തല സംഗീതം, ബാലതാരം, കാണികൾ തെരെഞ്ഞെടുക്കുന്ന മികച്ച ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിൽ പ്രത്യേക പുരസ്‌കാരങ്ങൾ നൽകും.

മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമ, സംവിധായകൻ (ബ്രായ്ക്കറ്റിൽ) യഥാക്രമത്തിൽ: 6 ടീൻ (നിസാർ ഇബ്രാഹിം ) അക്‌ബർ ദി അൺ ടോൾഡ് സ്റ്റോറി (മുഹമ്മദ് അൻസാർ ) ആകസ്മികം (വിനോദ് കോവൂർ) ഏക് നയീ സുഭ (അംറിഷ് തിലക്) എച്ച് 2 ഒ (ഷാബു കിളിത്തട്ടിൽ) ഹബീബത (സന്തോഷ് ആലക്കാട്ട് ) ഇടപെടൽ (അനഘ കോമളൻകുട്ടി) കെ (പ്രണവ് കൃഷ്ണ) ലൈഫ് ബെൽ (സുധി സുരേന്ദ്രൻ) പുല്ലാഞ്ചി (ഗിരീഷ്) ഒലീവ് (രൂപേഷ് തിക്കോടി) ഒറിജിനൽ (മുഹമ്മദ് ഹാഷിം) പ്രസന്റ് ടെൻസ് (സെന്തിൽ.സി.രാജൻ) സാവന്നയിലെ മഴപച്ചകൾ ( നൗഷാദ്) കംബ്ലൈന്റ് ബോക്‌സ് (വിഷ്ണു ചന്ദ്ര) തൗബ ( മഹേഷ് പട്ടാമ്പി) ദി ഫൈനൽ സ്‌ട്രോ (സമീർ അലി) ദി ലാസ്റ്റ് സമ്മർ (ജലീൽ) ഉപ്പളം (അനിൽ.കെ.സി)

സമാപന വേദിയിൽ പ്രശസ്ത സംവിധായകനും, ജൂറി ചെയർമാനുമായ സിബി മലയിലിനെ ആദരിക്കുമെന്ന് ലെൻസ് വ്യൂ ഡയരക്ടർ എ.വി.മധു അറിയിച്ചു.പ്രവേശനം സൗജന്യമായിരിക്കും.
വിവരങ്ങൾക്ക്:0505974013

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP