Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിസി മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഗമം ഷാർജയിൽ നടന്നു

ഐപിസി മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഗമം ഷാർജയിൽ നടന്നു

സ്വന്തം ലേഖകൻ

ഷാർജ : ഐപിസി മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഗമം (മീഡിയ ഗ്ലോബൽ മീറ്റ് ) ഷാർജ വർഷിപ് സെന്ററിൽ നടന്നു.

ഐ പി സി ഗ്ലോബൽ മീഡിയ ചെയർമാൻ സി. വി. മാത്യുവിന്റെ അധ്യക്ഷതയിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ രാജു മാത്യു മുഖ്യ പ്രഭാഷണം നടത്തി.

സാഹിത്യ രംഗത്ത് കാൽ നൂറ്റാണ്ടു പിന്നിട്ട ഷിബു മുള്ളംകാട്ടിലിനെ സമ്മേളനം ആദരിച്ചു. അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി മാത്യു, ടോണി ഡി ചൊവ്വൂക്കാരൻ , സജി മത്തായി കാതേട്ട്, റോജിൻ പൈനുംമൂട്, പി സി ഗ്ലെന്നി, പാസ്റ്റർ രാജൻ എബ്രഹാം, ദിലു ജോൺ, എം ജെ ഡൊമനിക്, പി എം സാമുവേൽ, വർഗീസ് ജേക്കബ്, മേഴ്സി വിൽസൺ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP