Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽബ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റ് ഓണം പൊന്നോണം 2019' മെഗാ കൾച്ചറൽ ഷോ അവിസ്മരണീയമായി

കൽബ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റ് ഓണം പൊന്നോണം 2019' മെഗാ കൾച്ചറൽ ഷോ അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ൽബ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റ് ഈ വർഷത്തെ ഓണം ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് 'ഓണം പൊന്നോണം 2019' മെഗാ കൾച്ചറൽ ഷോ അരങ്ങേറി . പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.ക്ലബ് ജനറൽ സെക്രട്ടറി കെ സിഅബൂബക്കർ ആമുഖ പ്രസംഗം നടത്തി സാമൂഹ്യസാംസ്‌കാരിക സാമുദായിക ബന്ധങ്ങളുടെ സമന്വയമാണ് ഇത്തരം ആഘോഷങ്ങളെന്നും

ഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ്പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമായ സവ്വദേശീയ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു..

പ്രശസ്ത സിനിമ സീരിയൽ അഭിനേത്രി അർച്ചന സുശീലൻ ഉത്ഘാടനം ചെയ്തു. നടി അംബിക സന്നിഹിതയായിരുന്നു പ്രശസ്ത ഗായകരായ ലക്ഷ്മി ജയൻ, ശ്രീനാഥ്, നേതൃത്തത്തിൽ ഗാനമേള, നാടൻ പാട്ട് , കലാ കായികമത്സരങ്ങൾ മാവേലി എഴുന്നള്ളിപ്പ് ശിങ്കാരിമേളം ക്ലബ് വനിതാവേദിയുടെ യും ബാലവേദിയുടെയും നേതൃത്വത്തിൽ തിരുവാതിരക്കളി, ഒപ്പന, സിനിസ്റ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു ക്ലബ് ട്രഷറർ മുരളീധരൻ വി ഡി , ജോയിന്റ് സെക്രട്ടറി ആന്റണി വൈസ് പ്രസിഡന്റ് മോഹൻദാസ് ടി പി , , ആർട്‌സ് സെക്രട്ടറി അഷ്റഫ് വി , സ്പോർട്സ് സെക്രട്ടറി സൈനുദ്ധീൻ പി എം , സാഹിത്യ വിഭാഗം സെക്രെട്ടറി സുബൈർ എടത്തനാട്ടുകര, മുജീബ് കക്കട്ടിൽ, , ഗോപിബാബു, ശിവദാസൻ, അഷ്റഫ് പൊന്നാനി, അജ്മൽ ,ഷജീർ, സൈനുദ്ധീൻ, അബ്ദുൽ കലാം , സമ്പത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പായസ മത്സരത്തിലെ വിജയികൾ ക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP