Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക സഹിഷ്ണുതാ സമ്മേളനം: കാന്തപുരം പങ്കെടുത്തു

ലോക സഹിഷ്ണുതാ സമ്മേളനം: കാന്തപുരം പങ്കെടുത്തു

സ്വന്തം ലേഖകൻ

യു.എ.ഇ ഭരണകൂടത്തിന് കീഴിൽ ഇന്നലെ ദുബൈയിൽ ആരംഭിച്ച രണ്ടാമത് ലോക സഹിഷ്ണുതാ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അതിഥിയായി പങ്കെടുത്തു. 'സാംസ്‌കാരികവൈവിധ്യത്തിലെ സഹിഷ്ണുത: സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ നേട്ടങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ ലോകത്തെ നൂറു രാജ്യങ്ങളിൽ നിന്നുള്ള പ്രധാന നയതന്ത്ര പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരുമാണ് പങ്കെടുക്കുന്നത്.

സമൂഹത്തിൽ സഹവർത്തിത്വത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ലോക ടോളറൻസ് ഉച്ചകോടിയുടെ ഉന്നത സമിതി ചെയർമാൻ ഡോ. ഹമദ് അൽ ഷൈബാനി പ്രാരംഭ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആശയങ്ങളും ദർശനങ്ങളും ഉച്ചകോടി മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യു.എ.ഇ ഭരണകൂടം വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിൽ സ്വീകരിക്കുന്ന സമീപനം ആഗോള സമൂഹത്തിന് മാതൃകയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

യു.എ.ഇ ഫത്വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ബയ്യ, ടോളറൻസ് സമ്മിറ്റ് ചെയർമാൻ ഡോ. ഹമദ് ബിൻ അശൈഖ് അഹ്മദ്, മഹ്മൂദ് വഹീദ് അബ്ദുൽ ഹാമിദ് ഈജിപ്ത്, ആഫ്രിക്കൻ യൂത്ത് നെറ്റവർക്ക് സ്ഥാപകൻ മൗലൽ ബോൽ കീർ സുഡാൻ തുടങ്ങിയവർ സമ്മേളനത്തിൽ പ്രഭാഷണം നടത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP