Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബുദാബി കേരള സോഷ്യൽ സെന്ററിന് പുതിയ ഭാരവാഹികൾ; എൻ വി മോഹനൻ പ്രസിഡന്റ്

അബുദാബി കേരള സോഷ്യൽ സെന്ററിന് പുതിയ ഭാരവാഹികൾ; എൻ വി മോഹനൻ പ്രസിഡന്റ്

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ നാൽപത്തിമൂന്നാമത് വാർഷിക ജനറൽ ബോഡിയോഗം എൻ. വി. മോഹനനെ പ്രസിഡന്റായും മധു പരവൂരിനെ ജനറൽ സെക്രട്ടറിയായും ഐകകൺഠ്യേന തെരഞ്ഞെടുത്തു. 20152016 പ്രവർത്തനവർഷത്തെ ഭരണസമിതിയിലേയ്ക്ക് കെ. വി. പ്രേംലാൽ (വൈസ് പ്രസിഡന്റ്), സി. കെ. ഷരീഫ് (ട്രഷറർ) എന്നിവരേയും വാസവൻ പുരയിൽ, ജ്യോതി കെ., ധനുഷ്‌കുമാർ വി.വി, രാജേന്ദ്രൻ നായർ, സത്താർ കാഞ്ഞങ്ങാട്, സി. കെ. മനോരഞ്ജൻ, നൗഷാദ് യൂസഫ്, റഷീദ് പാലക്കൽ, അബ്ദുൽ ഗഫൂർ എടപ്പാൾ, അനസ് കൊടുങ്ങല്ലൂർ, നാസർ ചാവക്കാട്, കെ. കെ. അനിൽകുമാർ എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും ജനറൽ ബോഡി തെരഞ്ഞെടുത്തു.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ശക്തി തിയറ്റേഴ്‌സിനു പതിനൊന്നും, യുവകലാ സാഹിതിക്കും ഫ്രണ്ട്‌സ് എഡിഎംഎസിനു രണ്ട് വീതവും കല അബുദാബിക്ക് ഒരാളുമാകുന്നു കമ്മിറ്റിയിലുള്ളത്. യു. എ. ഇ. സാമൂഹിക ക്ഷേമ മന്ത്രാലയ പ്രതിനിധി സൈദ് അഹമ്മദ് ഹുസൈൻ അമീന്റെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ അഷറഫ് കൊച്ചി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഓഡിറ്റർ സുരേഷ് പാടൂർ പിന്നിട്ട പ്രവർത്തന വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ടി. പി. ഗംഗാധരൻ, വിനയചന്ദ്രൻ, കബീർ വയനാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും ജോ. സെക്രട്ടറി ഒ. ഷാജി നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP