Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബൈ കെ.എം.സി.സി എ.എം അബ്ദുല്ലാ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

ദുബൈ കെ.എം.സി.സി എ.എം അബ്ദുല്ലാ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

ദുബൈ: മുസ്ലിം ലീഗ് എന്ന കെടാത്ത ആവേശം നെഞ്ചേറ്റി കെ.എം.സി.സിയെന്നജീവകാരുണ്യ സാമൂഹ്യ, സാംസ്‌കാരിക സംഘടനക്ക് ശകതമായ അടിത്തറപാകി വളർന്ന്പന്തലിക്കാൻ അഹോരാത്രം പ്രയത്‌നിച്ച് ഉറച്ച നിലപാടിന്റേയും, നന്മ നിറഞ്ഞലക്ഷ്യങ്ങളെ കീഴടക്കാൻ ആർജ്ജവമുള്ള പ്രവർത്തനത്തിന്റെയും, അഭിപ്രായവ്യത്യാസങ്ങളുള്ളവരോടു പോലും ഊഷ്മളമായ വ്യകതിബന്ധം കാത്ത് സൂക്ഷിക്കുന്നസവിശേഷ വ്യകതിത്വത്തിന്റെയും പകരം വെക്കാനില്ലാത്ത കെ.എം.സി.സിനേതാവായിരുന്നു എ.എം എന്ന മലപ്പുറം അബ്ദുള്ള സാഹിബ് എന്ന് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്പ്രയപ്പെട്ടു, അശരണരുടേയും, പാവപ്പെട്ടരോഗികളുടേയും, അനാഥകളുടേയും കണ്ണീരൊപ്പാൻ റിലീഫ് പ്രവർത്തന രംഗത്ത്‌നിസാർത്ഥവും ആത്മാർത്ഥവുമായ പരിശ്രമങ്ങളിലൂടെ എണ്ണമറ്റ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എ.എം. എല്ലാവരുടേയും പ്രിയപ്പെട്ടവനായിരുന്നു.

ദുബൈ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പ്ഇഫാദ' ചരിത്രത്തിലിടം നേടി വിജയം വരിച്ചതിന്റെ പുറകിലെ അബ്ദുല്ലാ സാഹിബിന്റെ കഠിനാദ്ധ്വാനം എക്കാലവും സ്മരിക്കപ്പെടുന്നതാണ്.

ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാമണ്ഡലം ഭാരവാഹിത്വവും, യു.എ.ഇകെ.എം.സി.സി സെൻട്രൽകമ്മറ്റി ഭാരവാഹിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏതാനും
വർഷങ്ങളായി പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതത്തിന് സ്വദേശമായതാനൂരിലേക്ക് തിരിച്ച അബ്ദുല്ല സാഹിബ് നാട്ടിലും രാഷട്രീയ, സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായി തന്റെ ജീവിതാന്ത്യം വരെ കർമ്മ നിരതനായി.ഇക്കാലയളവിൽ വളെരെപ്രതികൂല സഹചര്യങ്ങളെ തരണം ചെയ്ത് തന്റെ സ്വദേശത്ത് മക്ക മസ്ജിദ്സ്ഥാപിക്കുകയും, അതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.ഇളം മുറക്കാരായകെ.എം.സി.സി പ്രവർത്തകർക്ക് പൊതു പ്രവർത്തന രംഗത്ത് പകർത്താനും പഠിക്കാനുമുള്ളമാതൃകാപരമായ കുറെ അദ്ധ്യായങ്ങളുള്ള ഒരു പാഠപുസ്തകം പോലെ തന്റെ കർമ്മമണ്ഡലത്തെഅടയാളപ്പെടുത്തിയ നേതാവായിരുന്നു അബ്ദുല്ല സാഹിബ്.

ഖാലിദ് ബാഖവിയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനാ സദസ്സോടെ ആരംഭിച്ച മലപ്പുറംജില്ലാ കമ്മറ്റി നടത്തിയ അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻയാഹുമോൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജന: സെക്രട്ടറിഇബ്രാഹിം എളേറ്റിൽ, ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുസ്തഫ തിരൂർ, സംസ്ഥാനജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ആർ. ഷുക്കൂർ , മുസ്തഫ വേങ്ങര,കെ.പി.പ തങ്ങൾ, ഹംസ ഹാജി മാട്ടുമ്മൽ, അബുബക്കർ ബി.പി അങ്ങാടി,കെ.പി.എ സലാം, സിദ്ധീഖ്കാലൊടി,ഒ.ടി സലാം, കുഞ്ഞുമോൻ എരമംഗലം , നിഹ്മത്തുള്ള മങ്കട, ഇ.സാദിഖലി, പി.വി.ഇബ്രാഹിംകുട്ടി ,ശമീം ചെറിയമുണ്ടം, അശ്‌റഫ് തൊട്ടോളി, അഡ്വ. യസീദ്, മുജീബ്കോട്ടക്കൽ, സലിം ബാബു , ഫരീദ് റഹ്മാനി എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ച്.സംസാരിച്ചു. കരീം കാലടി സ്വാഗതവും, പി.വി നാസർ നന്ദിയും പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP