Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഇഫ്താർ സംഗമം ശ്രദ്ധേയമായി

കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം ഇഫ്താർ സംഗമം ശ്രദ്ധേയമായി

അബൂദാബി : കാഞ്ഞങ്ങാട് മണ്ഡലം അബൂദാബി കെഎംസിസി നടത്തിയ ഇഫ്താർ സംഗമം ജനസാന്നിദ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായി. അബൂദാബി ഇന്ത്യൻഇസ്ലാമിക് സെന്ററിൽ നടന്ന ഇഫ്താർ സംഗമം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെകെസുബൈർ വടകരമുക്കിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽഅംഗം ജനാബ് എ ഹമീദ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

കാഞ്ഞങ്ങാട് മേഖലയിൽ തന്റേതായ രീതിയിൽ സാമൂഹ്യ- കാരുണ്യ പ്രവർത്തനം നടത്തുന്നസായി ദാസ് നീലേശ്വരത്തിനെ സൈഫ് ലൈൻ എംഡി അബൂബക്കർ കുറ്റിക്കോൽ മൊമെന്റോ നൽകിആദരിച്ചു. ഹ്രസ്വ സന്ദർശാനർത്ഥം യു എ ഇ യിൽ എത്തിയ അജാനൂർ പഞ്ചായത്ത് മുസിലിംയൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്തിനുള്ള സ്വീകരണവും പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരവും കാസർഗോഡ് ജില്ലാ കെഎംസിസി പ്രസിഡണ്ട് പികെ അഹമ്മദ് ബല്ലാകടപ്പുറം നൽകി.

ഗ്രീൻ ബറ്റാലിയൻ കാഞ്ഞങ്ങാട് ടീം ലീഗ് ഹൗസ് വാട്‌സ് ആപ്ഗ്രൂപ്പിൽ മൂന്നു ദിവസങ്ങളിലായി ലീഗ് ചരിത്രം ആസ്പദമാക്കി നടത്തിയ ഓൺലൈൻക്വിസ് പ്രോഗ്രാം വിജയി റിയാസ് സി ഇട്ടമ്മലിനുള്ള ട്രോഫി എ ഹമീദ് ഹാജി സാഹിബ്‌സമ്മാനിച്ചു. അബൂദാബിയിലെ ബിസിനസ് പ്രമുഖൻ അബൂബക്കർ കുറ്റിക്കോൽ, ഇന്ത്യൻഇസ്ലാമിക് സെന്ററിന്റെ കൾച്ചറൽ സെക്രട്ടറി എം എം നാസർ, കെഎംസിസി കാസറഗോഡ്ജില്ലാ പ്രസിഡണ്ട് പികെ അഹമദ് ബല്ലാ കടപ്പുറം, സെക്രട്ടറി മുജീബ് മൊഗ്രാൽ,അനീസ് മാങ്ങാട്, ചേക്കു അബ്ദു റഹ്മാൻ ഹാജി, സുലൈമാൻ കാനക്കോട്, ഷാഫിസിയാറത്തിങ്കര, സത്താർ കുന്നുംകൈ, അബ്ദു റഹ്മാൻ പൊവ്വൽ, കാഞ്ഞങ്ങാട് സംയുക്തജമാഅത്ത് ഗൾഫ് കോർഡിനേറ്റർ സി കെ റഹ്മത്തുള്ള, സാമൂഹ്യ പ്രവർത്തകൻ സായി ദാസ്‌നീലേശ്വരം, അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സനമാണിക്കോത്ത്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ് എ മൊഗ്രാൽ സെക്രട്ടറിസുൽഫി ഷേണി, ഉദ്മ മണ്ഡലം നേതാക്കൾ ആയ അഷ്റഫ് കീഴൂർ, സലാം ആലൂർ ശിഹാബ് അൽഹാദി തങ്ങൾ, കാഞ്ഞങ്ങാട് മണ്ഡലം മുൻ പ്രസിഡണ്ട് അഷ്റഫ് കൊത്തിക്കാൽ, റഷീദ്അലി മമ്പാട്, യു വി ഷബീർ, ഹനീഫ, റാഷിദ് എടത്തോട്, മഹമൂദ് കല്ലൂരാവി, മുനീർപാലായി, കാസറഗോഡ് മണ്ഡലം നേതാക്കളായ ഹനീഫ് പടിഞ്ഞാർ മൂല, ഷാഫി നാട്ടക്കൽ,ശിഹാബ് തളങ്കര, ഉദ്മ മണ്ഡലം നേതാക്കളായ അഷ്റഫ് ഒളവറ, ഇസ്മായിൽ ഉദിനൂർ,കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര സെക്രട്ടറി ഇൽയാസ്ബല്ല ഖജാൻജി എം കെ അബ്ദു റഹ്മാൻ, അജാനൂർ പഞ്ചായത്ത് നേതാക്കളായ അബ്ദു റഹ്മാൻപുല്ലൂർ, സലാം സി എച് കിഴക്കൻ മേഖല നേതാവ് കരീം കള്ളാർ, വ്യവസായ പ്രമുഖരായ പിഎം ഹസൈനാർ തുടങ്ങിയവർ അടക്കം സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർപങ്കെടുത്തു. റിയാസ് സി ഇട്ടമ്മൽ സ്വാഗതവും മൊയ്തീൻ ബല്ല നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP