Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ,ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ,ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ഫുജൈറ : ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങളുടെയും ചെർക്കളം അബ്ദുള്ളടെയും അനുസ്മരണവും പ്രാർത്ഥനാസദസും കെഎംസിസി ഹാളിൽ വെച്ചു നടത്തി.സെക്രട്ടറി ആഷിഖ് നെല്ലിക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് അയൂബ് കല്ലങ്കൈയുടെ അധ്യക്ഷയിൽ ഫുജൈറ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി സി.കെ അബുബക്കർ ഉൽഘാടനം ചെയ്തു.

വി എം സിറാജ് അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കുന്ന യുവത്വം ശിഹാബ് തങ്ങളുടെയും ചെർക്കളം അബ്ദുളടെയുമൊക്കെ ജീവിത ശൈലി പഠിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്ന് മുഖ്യ പ്രഭാഷകൻ ഖലീലുൽ റഹ്മാൻ ഖാശിഫി അഭിപ്രായപ്പെട്ടു ഉനൈസ് ചന്തേര നന്ദി പ്രകാശിപ്പിച്ചു.പി.പി കോയ,ബഷീർ ഉളിയിൽ,നിഷാദ് വാഫി,നാസർ നാദാപുരം,ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.നസീർ ചന്തേര,ഹനീഫ് കൊക്കച്ചാൽ,മുസ്തഫ ചന്തേര,സലാം മൊഗ്രാൽ,ഷബീർ അർജാൽ സംബന്ധിച്ചു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP