Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ പ്രളയ ബാധിതർക്കായി കൈകോർത്ത് യു.എ.ഇ റെഡ്ക്രസന്റും ദുബൈ കെ.എം.സി.സിയും

കേരളത്തിലെ പ്രളയ ബാധിതർക്കായി കൈകോർത്ത് യു.എ.ഇ റെഡ്ക്രസന്റും ദുബൈ കെ.എം.സി.സിയും

ദുബൈ: കേരളത്തിലെ പ്രളയ ബാധിതർക്കായി ദുബൈ കെ.എം.സി.സി. എമിരേറ്റ്‌സ് റെഡ്ക്രസന്റ്‌നു വേണ്ടി പ്രത്യേഗം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികൾ നാട്ടിലെത്തിക്കുന്നതിനായി യു.എ.ഇ റെഡ് ക്രെസെന്റിന് കൈമാറി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ.അൻവർ നഹ യു.എ.ഇ.റെഡ്ക്രസന്റ് ഡയരക്ടർ മുഹമ്മദ് അബ്ദുല്ല അൽ സർഊനിക്ക് കൈമാറി.

റെഡ്‌ക്രെസന്റ് വളണ്ടിയർ വിഭാഗം തലവൻ റഷീദ് അലി സഹീദ് അൽ യമ്മാനി, ദുബൈ കെ.എം.സി.സി ഭാരവാഹികളായ ആവയിൽ ഉമ്മർ, എം.എ.മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കർ,ആർ.ശുക്കൂർ, എൻ.കെ.ഇബ്രാഹീം, വളണ്ടിയർ വിങ് കൺവീനർ മുസ്തഫ വേങ്ങര, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യു.എ.ഇക്കുള്ളത്: സർഊനി

ഭാരതവും യു.എ.ഇയും തമ്മിലുള്ള ഗതകാല ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപൽഘട്ടത്തിൽ സഹായിക്കുന്നതിന് യു.എ.ഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും,പരസ്പര സ്‌നേഹത്തിന്റെയും മാനവികതയുടേയും മൂല്യം ഉയർത്തിപ്പിടിക്കാൻ ഇതിലൂടെ കഴിഞ്ഞതായും, ഹൃദയം കൊണ്ട് വിളക്കിച്ചേർത്ത ബന്ധമാണ് യു.എ.ഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങൾക്കുള്ളതെന്നും ചടങ്ങിനെ അഭിസംബോധനം ചെയ്ത് സർഊനി പറഞ്ഞു. എമിറേറ്റ് റെഡ്ക്രസന്റ് സൊസൈറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ യു.എ.ഇയുടെ യശസ് ഉയർത്തും വിധം സ്‌നേഹപ്രവർത്തനം നടത്തിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണെന്നും ദുരന്തങ്ങുക്ക് മുമ്പ് അതില്ലാതാക്കാനുള്ള ഇടപെടൽ നടത്തിയും തക്ക സമയത്ത് ആശ്വാസ പ്രവർത്തനം നടത്തിയും ദുരന്ത ശേഷം പുനർനിർമ്മാണ പുനരധിവാസ പ്രവത്തനങ്ങൾക്ക് നേതൃത്യം കൊടുത്തുമാണ് റെഡ്ക്രസന്റ് അതിന്റെ ത്രിതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. മാനവികതയിലും സഹോദര്യത്തിലുമൂന്നിയ ഈ പ്രവർത്തനങ്ങളിൽ ദുബൈ കെ.എം.സി.സിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്നും സർഊനി പറഞ്ഞു. കേരളത്തെ സഹായിക്കാനുള്ള റെഡ്ക്രസന്റിന്റെ പ്രവർത്തനങ്ങളിൽ വിവിധ രാജ്യക്കാരടക്കം പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഭാഗവാക്കായിട്ടുണ്ട്. ദുബൈ ഭരണകൂടം എക്കാലത്തും ഇന്ത്യയോട് അങ്ങേയറ്റം സേനഹവാത്സല്യം കാണിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

മരുന്നും ഭക്ഷണവുമല്ലാത്ത 15 ടെണ്ണോളം സാധനങ്ങൾ ദുബൈ കെ.എം.സി.സി വളണ്ടിയർ വിംഗിന്റെ നേതൃത്വത്തിൽ പാക്കിങ് നടപടികൾ പൂത്തീകരിച്ചാണ് റെഡ്ക്രസന്റിന് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP