Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു എ ഇ യുടെ പതാകദിനത്തോടനുബന്ധിച്ച് നവംബർ 1ന് കെ എം സി സി രക്തദാന ക്യാംപൊരുക്കും

യു എ ഇ യുടെ പതാകദിനത്തോടനുബന്ധിച്ച് നവംബർ 1ന് കെ എം സി സി രക്തദാന ക്യാംപൊരുക്കും

ദുബായ് - യു എ ഇ യുടെ ദേശീയ പതാകദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നവംബർ 1ന് രക്തദാന ക്യാപൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ,ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്,ട്രഷറർ അസീസ് കമാലിയ,ഓർഗനൈസിങ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവർ അറിയിച്ചു.

അൽ ബറഹാ കെ എം സി സി ആസ്ഥാനത്ത് നവംബർ 1 വ്യാഴാഴ്ച ഉച്ചക്ക് 3മണിമുതൽ രാത്രി 8 മണിവരെ സംഘടിപ്പിക്കുന്ന ക്യാംപിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

മനുഷ്യസ്‌നേഹിയായ ഒരാൾക്ക് ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്ന വലിയ ഒരു നന്മയാണ് രക്തദാനം.ഓടുന്ന ജീവനായ ഒരുതുള്ളി രക്തംകൊണ്ട് പിടഞ്ഞുമരിക്കുന്ന ഒരുജീവനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ സാധിക്കുന്നതുകൊണ്ടാണ് രക്തദാനം മഹാദാനമാകുന്നത്.

ദുബായ് ഹെൽത് അഥോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം സമാഹരിക്കുന്നത്. പോറ്റുമ്മ നാടായ യു എ ഇ യുടെ പതാകദിനത്തിന് പ്രവാസിസമൂഹങ്ങളുടെ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിന്ന് കൂടിയാണ് രക്തദാന ക്യാംപ് നവംബർ 1ന് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

ലോകത്ത് ആവിശ്യമായി വരുന്ന രക്തത്തിന്റെ ചെറിയ അളവുകൾ മാത്രമാണ് രക്തദാനങ്ങളിലൂടെ സമാഹരിക്കപ്പെടുന്നത് അത്‌കൊണ്ട് തന്നെ രക്തം ലഭിക്കാത്തതിന്റെ പേരിൽ പിടഞ്ഞുമരിക്കുന്നവരുടെ എണ്ണവും വർദ്ദിച്ചു കൊണ്ടിരിക്കുന്നു. സാമൂഹ്യ സംഘടനകളും സന്നദ്ധ പ്രവർത്തകരും രക്തദാനം പ്രോത്സാഹിപ്പിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്ത്‌കൊണ്ട് രക്തദാനത്തെ ജനകീയമാക്കണം.

രക്തദാനത്തിലൂടെ രക്തദാതാവിന് കുറേയേറെ നന്മകളാണ് ലഭിക്കുന്നത്. ശരീരത്തിൽ അധികമുള്ള ഇരുംബിന്റെ അംശം ഒഴിവാക്കാൻ സാധിക്കുന്നതോടൊപ്പം ക്യാൻസർ,ഹൃദയാഘാതം,സ്‌ട്രോക്ക്,തുടങ്ങിയവയിൽ നിന്നുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പുതിയ രക്തകോശങ്ങളുടെ ഉൽപാദനം ആരോഗ്യവാനും ആരോഗ്യവതിയുമാക്കുന്നു.

രക്തദാനം ലഘുവായ ഒരു സൗജന്യ ആരോഗ്യപരിശോധന കൂടിയാണ്.
പൾസ്,രക്തസമ്മർദ്ദം ശരീരോഷ്മാവ്,പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം,ഹീമഗ്ലോബിന്റെ എണ്ണം എന്നിവ പരിശോധിക്കും. എച്ച് ഐ വി,പെപ്പാറ്റൈറ്റിസ് ബി,സി എന്നിവയും മലേറിയ ഉണ്ടോ എന്ന പരിശോധനയും നടത്തുന്നതുകൊണ്ട് ആരോഗ്യ പരിശോധനയിലൂടെ ശരീരത്തെ മനസ്സിലാക്കാൻ സാധിക്കുന്നു.

രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ ചേർക്കുന്ന നംബറിൽ വിളിച്ചോ മെസേജ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് കെ എം സി സി ഭാരവാഹികൾ അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP