Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈ കെ.എം.സി.സി. പൊതുസമ്മേളനം ഡിസംബർ 1 ശനിയാഴ്ച

ദുബൈ: നാല്പത്തിയേഴാമത് യു.എ.ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഡിസംബർ 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗർഹൂദ് എൻ.ഐ. മോഡൽ സ്‌കൂൾ ഗ്രൌണ്ടിൽ നടക്കും.

പൊതുസമ്മേളനത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി., അഴീക്കോട് മണ്ഡലം എംഎ‍ൽഎ കെ.എം ഷാജി, ഇന്ത്യൻന നയതന്ത്ര പ്രതിനിധികൾ, അറബ് പ്രമുഖർ തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

വർണ്ണശബളമായ ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് വിളയിൽ ഫസീല, കൊല്ലം ശാഫി, കണ്ണൂർ മമ്മാലി, നസീബ് നിലമ്പൂർ, റാഫി കുന്ദംകുളം, മുഫ് ലിഹ് തുടങ്ങിയവർ നയിക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും. സാമൂഹ്യ-സാംസകാരിക-വിദ്യാഭ്യാസ-വ്യാപാര-വ്യവസായ-മാധ്യമ-ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹൽ വ്യക്തിത്വങ്ങൾക്ക് ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.

കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ മാതൃകാപരമായ സേവനം കാഴ്ചവെച്ച് യുവസമൂഹത്തിന് പ്രചോദനമായി മാറിയ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയും അംഗീകാരവും നേടിയ ജൈസലിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP