Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽജിയുടെ യു എ ഇ സന്ദർശനം അവിസ്മരണീയമാക്കാൻ കെ എം സി സിയും

രാഹുൽജിയുടെ യു എ ഇ സന്ദർശനം അവിസ്മരണീയമാക്കാൻ കെ എം സി സിയും

ദുബായ് - കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം അവിസ്മരണീയമാക്കാൻ പ്രവാസലോകത്തോടൊപ്പം ദുബായ് കെ എം സി സിയും ഒരുങ്ങുകയാണ്.

നിരന്തരം അസഹിഷ്ണുതകൾ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരെ മതത്തിന്റെ പേരിലും ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിതിരിവിന്റെ പേരിലും പരസ്പരം ഭിന്നിപ്പിക്കുന്ന ഫാസിസഭരണത്തിൽ പൊറുതിമുട്ടിയ ജനത്തിന്റെ പുതിയ പ്രതീക്ഷകളാണ് രാഹുൽജി.

വൻ അഴിമതികളിലൂടെ രാജ്യസംബത്തുകൊള്ളയടിക്കുകയും നോട്ടുനിരോധനം പോലെയുള്ള മണ്ടൻ തീരുമാനങ്ങളിലൂടെ രാജ്യവളർച്ചയെ മുരടിപ്പിക്കുകയും നീതിന്യായ വ്യവസ്ഥകളേയും പരമോന്നത പീഡങ്ങളേപ്പോലും വിലയ്‌ക്കെടുക്കുകയും പാവപ്പെട്ട കർഷകരുടേയും പാവപ്പെട്ടവരും സാധാരണക്കാരുമായ ജനവിഭാഗത്തെയും നിത്യദുരിതത്തിലേക്ക് തള്ളിവിടുകയും വംബൻ കോർപ്പറേറ്റുകളുടെ കീശവീർപ്പിക്കാൻ വേണ്ടിമാത്രം ഭരണം നടത്തുകയും ചെയ്യുന്ന കോർപ്പറേറ്റ് കിരാത ഭരണത്തിൽ നിന്നുള്ള മോചനമാണ് രാഹുലിലൂടെ മതേതര ഇന്ത്യ സ്വപ്നം കാണുന്നത്.

മതേതര- ജനാധിപത്യ ഭരണം കാംക്ഷിക്കുന്ന ശരാശരി ഇന്ത്യൻ ജനതയുടെ ആവിശ്യവും ആവേശവുമായി രാഹുൽ ഗാന്ധി എന്ന നേതാവ് വളർന്നു കഴിഞ്ഞത് ശുഭപ്രതീക്ഷ നൽകുന്നതാണ്.നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നൽകിയ ഊർജ്ജവും ആത്മവിശ്വാസവുമായാണ് പ്രവാസികളുടെ കൂടി പിന്തുണതേടാൻ രാഹുൽ ഗാന്ധി ഗൾഫ് പര്യടനം നടത്തുന്നത്.

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാൽപ്പതിനാരം ഇന്ത്യക്കാരായ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്യും .സംഗമത്തെ അവിസ്മരണീയമാക്കാൻ ഹൈടെക് പ്രചരണമുൾപ്പടെ കെ എം സി സി പ്രവർത്തകരും ഒരുങ്ങിയിരിക്കുകയാണെന്ന് ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP