Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽ ഐൻ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണവും സ്വീകരണവും സംഘടിപ്പിച്ചു

അൽ ഐൻ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണവും സ്വീകരണവും സംഘടിപ്പിച്ചു

അബൂദാബി:അൽ ഐൻ കാസർഗോഡ് ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഇ അഹമ്മദ്, പി.ബി അബദുൾ റസാഖ് അനുസ്മരണവും, കാസർഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീരിനും, സംസ്ഥാന കെ.എം.സി.സി ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

അൽ ഐൻ അലാവുദ്ധീൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അസ്ലം കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. യു. എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളികണ്ടം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഇടനീർ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന കെ.എം.സി.സിയുടെയും, വിവിധ ജില്ലാ കമ്മിറ്റി, മണ്ഡലം നേതാക്കളും ആശംസ അർപ്പിച്ചു.

ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി നാസർ വലിയപറമ്പ സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി ഷരീഖ് എ.സി നന്ദിയും പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP