Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ഫുട്‌ബോൾ; അൽ സബാഹ് ഓയിൽ അജ്മാൻ ജേതാക്കൾ

അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ഫുട്‌ബോൾ; അൽ സബാഹ് ഓയിൽ അജ്മാൻ ജേതാക്കൾ

അജ്മാൻ: മരുഭൂമിയിലെ കാൽപന്ത് പ്രേമികൾക്ക് ഫുട്‌ബോൾ വിരുന്നൊരുക്കി അജ്മാൻ മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പ്രഥമ ഓൾ ഇന്ത്യ സവെൻസ് ഫുട്ബാൾ ടൂർണമെന്റിൽ അൽ സബാഹ് ഓയിൽ അജ്മാൻ ജേതാക്കളായി. അജ്മാൻ മുഷരിഫ് ഖത്തറ സ്പോർട്സ് സെന്റെർ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫുട്‌ബോൾ ടൂർണമെന്റിൽ തുല്ല്യ ശക്തികളായ അൽ സബാഹ് ഓയിൽ അജ്മാനും ജി.എഫ്.സി ഒരവങ്കരയും കലാശപോരാട്ടത്തിനിരങ്ങിയപ്പോൾ പ്രവാസലോകത്തെ സോക്കർ പ്രേമികളുടെ മുന്നിൽ സുന്ദര നിമിഷങ്ങളാണ് പിറന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചപ്പോൾ ടൈംബ്രേക്കറിൽ ജി.എഫ്.സി ഒരവങ്കരയെ തോൽപ്പിച്ച് അൽ സബാഹ് ഓയിൽ അജ്മാൻ ജേതാക്കളായി. ഗോസ്പ്പൽ എഫ്.സി ഫസ്റ്റ് റണ്ണർ അപ്പും ഇമ എഫ്.സി മഞ്ചേരി സെക്കെന്റ് അപ്പും ആയി. നേരെത്തെ ടൂർണമെന്റ് അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ ഉദ്ഘാടനം ചെയ്തു.അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ അധ്യക്ഷത വഹിച്ചു.

അജ്മാൻ കെ.എം.സി.സി സംസ്ഥാന നേതാക്കളായ മജീദ് പന്തലൂർ,ഫൈസൽ ബാബു, അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ അരീക്കോട്,ജില്ലാ ജന:സെക്രട്ടറി റാഷിദ് വെട്ടം,റാസൽഖൈമ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി സൈതലവി തായാട്ട്,യു.എ.ഇ മങ്കട മണ്ഡലം ജന:സെക്രട്ടറി നിഹ്മതുള്ള മങ്കട, സേഫ് വേ എം.ഡി മൂസ ഹംസ,സംസം ടൈപ്പിങ് എം.ഡി ഖാലിദ് എന്നിവർ സംബന്ധിച്ചു.

ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി അൽസബാഹ് ഓയിൽ അജ്മാനിന്റെ പ്രവീണ്,ബെസ്റ്റ് ഡിഫെന്റർ ആയി അൽ സബാഹ് ഓയിൽ അജ്മാനിന്റെ ഇല്ല്യാസ്,ഏറ്റവും നല്ല ഗോൾകീപ്പറായി ജി.എഫ്.സി ഒരവങ്കരയുടെ മക്‌സൂദ് എന്നിവർ അർഹരായി. ഫെയർ പ്ലേ ടീമുള്ള ട്രോഫി തലായിലത്ത് എഫ്.സി കരസ്ഥമാക്കി.

ജേതാക്കൾക്കുള്ള ട്രോഫി സേഫ് വേ എം.ഡി മുസ്തഫ നൽകി. ശഹീദ് എം.ഡി അൽ മൻസിൽ ടൈപ്പിങ്, അജ്മാൻ മലപ്പുറം ജില്ലാ ട്രഷറർ മുസ്തഫ വേങ്ങര,ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അസീസ് പേങാട്ട്, ഷാർജ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹക്കീം കരുവാടി,യു.എ.ഇ മങ്കട മണ്ഡലം ഓർഗ:സെക്രട്ടറി ശുഹൈബ് പടവണ്ണ, ഹൈദർ അജ്മാൻ കെ.എം.സി.സി എന്നിവർ കളിക്കാർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.മങ്കട മണ്ഡലം നേതാക്കളായ ഷഫീഖ് വേങ്ങാട്, നാസർ,സുബൈർ ഹംസ,വി.പി മുസ്തഫ, സിദ്ദീക്ക്,ബെൻഷാദ് വെങ്കിട്ട,ശിഹാബ്,ഫസലു, ഹബീബ്,അദ്‌നാൻ,കമറുദ്ദീൻ, മുഹമ്മദ്കുട്ടി,റഷീദ്,സലിം വെങ്കിട്ട,ഹാഷിം,മുഹമ്മദാലി കൂട്ടിൽ,ഗഫൂർ ദാരിമി,ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP