Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: പ്രേരണക്കുറ്റത്തിന് കേസ്സെടുത്ത് പ്രവാസികളുടെ ആശങ്കയകറ്റണം: കെ.എം.സി.സി

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: പ്രേരണക്കുറ്റത്തിന് കേസ്സെടുത്ത് പ്രവാസികളുടെ ആശങ്കയകറ്റണം: കെ.എം.സി.സി

ദുബൈ: കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ക്കുത്തരവാദികളായ നഗരസഭാ ചെയർപേഴ്‌സണടക്ക മുള്ളവർക്കെതിരെ കേസ്സെടുത്ത് സർക്കാർ മാതൃക കാണിക്കണമെന്നും നിലവിൽ കേരളത്തിൽ പ്രവാസികൾ നിക്ഷേപ, നിർമ്മാണ രംഗങ്ങളിലൊക്കെ അനുഭവിക്കുന്ന ആശങ്കകൾക്കറുതി വരുത്തണമെന്നും ദുബൈ കെ.എം.സി.സ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.

വർഷങ്ങൾ വിദേശങ്ങളിൽ കഷ്ടത സഹിച്ച് അത്യദ്ധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പത്തുകൊണ്ട് കേരളത്തിൽ വന്ന് എന്തെങ്കിലും ചെയ്ത് സ്വയം ജീവിത വഴി തേടുമ്പോൾ അതിന് വേണ്ട സഹായമൊരുക്കേണ്ട സർക്കാറും സംവിധാനങ്ങളും പ്രവാസികൾക്ക് കൊലക്കയർ നൽകുന്ന താപത്താണ്. കുറ്റവാളികൾക്കെതിരെ നിയമ നടപടി കർശനമാകാത്ത പക്ഷം വിവിധ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമിടുമെന്ന് നേതാക്കൾ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP