Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിപ്പ സാഹിബിന് കോട്ടക്കൽ ദുബൈ കെ എം സി സി യാത്രയപ്പ് നൽകി

കുഞ്ഞിപ്പ സാഹിബിന് കോട്ടക്കൽ ദുബൈ കെ എം സി സി യാത്രയപ്പ് നൽകി

സ്വന്തം ലേഖകൻ

32 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും വിടവാങ്ങുന്ന കോട്ടക്കൽ മണ്ഡലം കെ എം സി സി വൈസ് പ്രസിഡണ്ടും വളണ്ടിയർ ടീം ഗ്രൂപ് ക്യാപ്റ്റനുമായി ഒ.കെ. മൊയ്തീൻ എന്ന കുഞ്ഞിപ്പ സാഹിബിന് കോട്ടക്കൽ ദുബൈ കെ എം സി സി യാത്രയപ്പ് നൽകി.

പ്രവാസ ജീവിതത്തിലെ നല്ല പങ്കും കെ എം സി സി എന്ന പ്രസ്ഥാനത്തിലൂടെ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം ചെലവഴിച്ച ഒ.കെ. കുഞ്ഞിപ്പ സാഹിബ് മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. മാറാക്കര സി.എച്ച് സെന്റർ ഉൾപ്പടെ നിരവധി പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പരിശ്രമമുണ്ടായിട്ടുണ്ട്.

മണ്ഡലം കമ്മിറ്റി ഒരുക്കിയ യാത്രയപ്പ് ചടങ്ങിൽ കെ എം സി സി യുടെ നിരവധി പ്രവർത്തകരും സംസ്ഥാന ജില്ല നേതാക്കളും പങ്കെട്ടുത്തു.

സംസ്ഥാന കെ എം സി സി നേതാവ് പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും അദ്ദേഹം ഒ.കെ. കുഞ്ഞിപ്പ സാഹിബിന് കൈമാറി.മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് മുൻ സിപൽ കമ്മിറ്റികളുടേയും ഉപഹാരങ്ങൾ അതാത് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും, വളണ്ടിയർ വിംങ് , അൽ ഹിദായ എന്നിവയുടെ ഉപഹാരങ്ങളും ചടങ്ങിൽ കൈമാറി.സംസ്ഥാന നേതാക്കളായ കെ.പി.എ സലാം, മുസ്ഥഫ തിരുർ , ആർ. ശുക്കൂർ, അബുബക്കർ അരിപ്പാമ്പ്ര, ജില്ലാ ഭാരവാഹികളായ ചെമ്മുക്കൻ യാഹുമോൻ, പി.വി.നാസർ,കരീം കാലടി ,ഫക്രുദ്ദീൻ മാറാക്കര, മുജീബ് കോട്ടക്കൽ, മണ്ഡലം ഭാരവാഹികളായ സൈദ് മാറാക്കര, ഇസ്മായിൽ കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.

യാത്രയപ്പിന് നന്ദി പറഞ്ഞ് കൊണ്ട് ഒ.കെ. കുഞ്ഞിപ്പ സംസാരിച്ചു.കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് അബൂബക്കർ പൊന്മള അധ്യക്ഷത വഹിച്ചു ചടങ്ങിൽ ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി കുറ്റിപ്പുറം സ്വാഗതവും, ട്രഷറർ ഉസ്മാൻ എടയൂർ നന്ദിയും പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP