Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്ത മണ്ണിലേക്ക് സഹായവുമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി

ദുരന്ത മണ്ണിലേക്ക് സഹായവുമായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി

സ്വന്തം ലേഖകൻ

മലപ്പുറം: ജില്ലയിൽ പ്രളയം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യുടെ സഹായങ്ങൾ ഇന്നലെ ഏറ്റുവാങ്ങി. അത്യാവശ്യ ഗാർഹിക ഉപയോഗ സാധനങ്ങളും വൈറ്റ്ഗാർഡ് വളണ്ടിയർമാർക്കുള്ള സേവന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള 5 ടൺ എയർ കർഗോ ആണ യു.എ.യിലെ പ്രശസ്തമായ എം ഗ്രൂപ്പ് കാർഗോയുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചത്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എംപി.യുടെ നേതൃത്വത്തിൽ അത് ഏറ്റു വാങ്ങി .

ജില്ലയിൽ പ്രളയം തകർത്ത പ്രദേശങ്ങൾ അടങ്ങിയ നിയോജക മണ്ഡലത്തിലെ മുസ്ലിo യുത്ത് ലീഗ് മണ്ഡലം കമ്മിറ്റികൾ വഴി ഈ സാധനക്കൾ അർഹരിലേക്ക് എത്തിക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബ് നിർദ്ദേശം നൽകുകയും മലപ്പുറം ജില്ല ദുബൈ കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഈ പ്രളയകാലത്ത് നാട്ടിലുണ്ടായിരുന്ന ജില്ലാ കെ.എം.സി.സി നേതാക്കൾ ദുരന്തപ്രദേശത്ത് സഹായങ്ങളുമായി എത്തിയിരുന്നു.ദുരന്ത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനത്തനങ്ങളിൽ ദുബൈ കെ.എം.സി.സി യുടെ മലപ്പുറം ജില്ലാ നേതാക്കളടക്കം നാട്ടിലുള്ള 100 കണക്കിന് പ്രവാസികൾ പങ്കാളികളായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് വളണ്ടിയർ വിങ്ങായ വൈറ്റ്ഗാർഡുകൾ ഈ പ്രളയ ദുരന്ത മുഖത്ത് ആഴ്ചകളോളം സേവകരായി. ഇനിയൊരു ദുരന്ത സ്ഥലത്ത് ഓടിയെത്തും മുമ്പ് വൈറ്റ്ഗാർഡ് വളണ്ടിയർ മാർക്ക് അനിവാര്യമായും ആവശ്യമുള്ള സാധനങ്ങളും ഏറ്റുവാങ്ങിയവയിൽ ഉണ്ട്. പ്രവാസികൾക്ക് മാതൃകയായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കമ്മിറ്റിയാണ് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രളയാനന്തരം നഷ്ട്ടപ്പെട്ട പാസ്‌പോർട്ട് അടക്കം പ്രമാണങ്ങൾ വീണ്ടെടുക്കുന്നതിന് നിയമ വിദഗ്ദർ മായുള്ള കൂടിക്കാഴ്ചകൾ ദുബൈ യിൽ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

ചടങ്ങിൽ പ്രസിഡന്റ് അൻവർ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ടി അഷറഫ്,ശരീഫ് കുറ്റൂർ,എൻ.കെ. അഫ്സൽ റഹ്മാൻ, വി.കെ.എം. ഷാഫി, മുസ്തഫ അബ്ദുല്ലത്തീഫ്, ഗുലാം ഹസ്സൻ ആലംഗീർ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ്, ദുബൈ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി. ഷക്കീർ ബാബു,സമദ് പൊന്നാട് , കെ.കെ.എം ഷാഫി,ഷരീഫ് കോട്ടപ്പുറം, കെ.എം അലി,വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് അസീസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി പി.കെ നവാസ്, പുളിക്കൽ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ മജീദ്, പി.എൻ നബീൽ, പി.ടി ഹിബത്തുല്ല, കെ.പി മുഹമ്മദ് ഷാഫി, അഷ്‌റഫ് കള്ളാടിയിൽ,കെ.കെ ഫൈസൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP