Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം.സി.സി സർഗധാര പ്രവർത്തനോൽഘാടനവും ലൈബ്രറി പുസ്തക സമാഹരണ ആരംഭവും നാളെ; ഡോ എം കെ മുനീർ എംഎ‍ൽഎ പങ്കെടുക്കും

കെ.എം.സി.സി സർഗധാര പ്രവർത്തനോൽഘാടനവും ലൈബ്രറി പുസ്തക സമാഹരണ ആരംഭവും നാളെ; ഡോ എം കെ മുനീർ എംഎ‍ൽഎ പങ്കെടുക്കും

സ്വന്തം ലേഖകൻ

ദുബൈ: കെ.എം.സി.സി സർഗധാര പ്രവർത്തനോൽഘാടനവും ലൈബ്രറി പുസ്തക സമാഹരണ ആരംഭവും നാളെ (08-11-2019) വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്തു നടക്കും.ഡോ.എം.കെ മുനീർ എംഎ‍ൽഎ, ഷംസുദീൻ ബിൻ മുഹിയുദ്ധീൻ സാബീൽ, പ്രമുഖ സാഹിത്യകാരന്മാർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രെട്ടറി മുസ്തഫ വേങ്ങര വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ സംബന്ധിക്കും. കല-സാഹിത്യ രംഗത്ത് പ്രവർത്തി ക്കുന്നവരെ പരിപാടിയിൽ ആദരിക്കും.മൂന്നു വർഷത്തെ പ്രവർത്തന രൂപരേഖയുമായി തുടക്കം കുറിക്കുന്ന സർഗധാര കല സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന പരിപാടികളും, പരിശീലന കളരികളുമായി മുന്നോട്ടു പോകുമെന്നും ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു.

സർഗധാര സ്ഥാപിക്കുന്ന ലൈബ്രറിയിൽ മുഴുവൻ മലയാളം പുസ്തകങ്ങളൂം ലഭ്യമാക്കുവാനും യു.എ.ഇ യിലെ മലയാള പുസ്തകങ്ങളുടെ വലിയ ലൈബ്രറിയാക്കി മാറ്റുവാനുള്ള ശ്രമമാണെന്നും ലൈബ്രറി ജനറൽ കൺവീനർ ഇ.ആർ അലിമാസ്റ്ററ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP