Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുബൈ കെഎംസിസി ലൈബ്രറിക്ക് സാംസ്‌കാരിക നായകരുടെ പിന്തുണ; പുസ്തക ശേഖരണത്തിന് പ്രൗഢമായ തുടക്കം

ദുബൈ കെഎംസിസി ലൈബ്രറിക്ക് സാംസ്‌കാരിക നായകരുടെ പിന്തുണ; പുസ്തക ശേഖരണത്തിന് പ്രൗഢമായ തുടക്കം

സ്വന്തം ലേഖകൻ

ദുബൈ: ദുബൈ കെഎംസിസിയിൽ അതിവിപുലമായ സൗകര്യത്തോടെ ആരഭിക്കുന്ന അച്ചടി-ഡിജിറ്റൽ ലൈബ്രറിയുടെ ഉത്ഘാടനം എഴുത്തുകാരിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് കേരള നിയമ സഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ നിർവഹിച്ചു. വൈജ്ഞാനിക വിപ്ലവത്തിന്റെ കാലത്ത് അജ്ഞരായ മനുഷ്യർക്ക് അതിജീവിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധൈഷണിക യുദ്ധങ്ങളുടെ കാലത്ത് ഓരോ മനുഷ്യനും സ്വയം കരുതിവെക്കേണ്ട ആയുധം അറിവാണെന്നും വായന ഒരു കാലത്തും മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈദ്ധാന്തികനും എഴുത്തുകാരനും കോഴിക്കോട് സർവകലാശാലാ തത്വശാസ്ത്ര വിഭാഗം തലവനുമായിരുന്ന ഡോ. പി കെ പോക്കർ മുഖ്യാതിഥിയായിരുന്നു. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും കുത്തകവൽക്കരിക്കപ്പെടുന്ന കാലത്ത്, പുസ്തക വായന പോലും ക്രിമിനൽ കുറ്റമായി മാറുകയാണെന്നും അറിവും ചിന്തയും കൈമുതലുള്ള എല്ലാവിഭാഗം ജനങ്ങളും ഒന്നായി നിൽക്കേണ്ട കാലമാണിതെന്നും പി കെ പോക്കർ പറഞ്ഞു.

ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ഡയസ് ഇടിക്കുള, എം പി രാമചന്ദ്രൻ, അനൂപ് കീച്ചേരി എന്നിവർ സംസാരിച്ചു.

ഡോ. പി കെ പോക്കർ, സൈനുദ്ധീൻ പുന്നയൂർക്കുളം, അനൂപ് കീച്ചേരി, ഗായിക പ്രിയ അച്ചു, റയീസ് തലശ്ശേരി, സൈനുദ്ധീൻ ചേലേരി, രമേശ് പെരുമ്പിലാവ്, ദീപ ചിറയിൽ, സോണി വേലൂക്കാരൻ, ഡയസ് ഇടിക്കുള, ആർതർ വില്യം,ദീപ ചിറയിൽ ,ചാക്കോ ഊളക്കാടൻ , അബ്ദുള്ള ആറങ്ങാടി, സമീർ വേങ്ങാട്, ഫാറൂഖ് കല്യാശ്ശേരി, മുസ്തഫ വള്ളിക്കുന്ന്, അബ്ദുള്ളക്കുട്ടി ചേറ്റുവ, എം പി രാമചന്ദ്രൻ, അമീൻ അബ്ദുൽഖാദർ എന്നിവർ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എം കെ മുനീറിന് കൈമാറി.

സംസ്ഥാന ഭാരവാഹികളായ ഹംസ തോട്ടി, അഡ്വ. ഖലീൽ ഇബ്രാഹിം, ഒ കെ ഇബ്രാഹിം, ഒ. മൊയ്തു, ഹസൻ ചാലിൽ, ഹനീഫ ചെർക്കള, നിസാമുദ്ധീൻ കൊല്ലം, മജീദ് മടക്കിമല, അബൂബക്കർ കരേക്കാട്, എൻ കെ ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

ദുബൈ കെഎംസിസി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ഇ ആർ അലി മാസ്റ്റർ പദ്ധതികൾ വിശദീകരിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും കാദർ കുട്ടി നടുവണ്ണൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP